ബ്ലൂംബെർഗ് നടത്തിയ സർവേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കോവ്രാപ് റിപ്പോർട്ടിൽ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തിൽ 16.5 ശതമാനം ചുരുങ്ങും എന്നും പറഞ്ഞിരുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകർച്ചായാണ് ജൂണിൽ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് മിക്ക ഉൽപാദന, സേവന മേഖലകളും പൂർണമായും പൂട്ടാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. രാജ്യത്ത് വൈറസ് പടരുന്നത് തടയാൻ രാജ്യം ശ്രമിച്ചതിനാൽ അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രമേ ഈ കാലയളവിൽ അനുവദിച്ചിരുന്നുള്ളൂ. ഇത് സാമ്പത്തിക നിലയെ ബാധിച്ചു.
Read More: India GDP Q1 Data: India’s economic growth slips 23.9% in Q1 of 2020-21