scorecardresearch

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണു: മമത ബാനർജിക്ക് പരിക്ക്

ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറിയതിന് ശേഷം സീറ്റിലിരിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്

ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറിയതിന് ശേഷം സീറ്റിലിരിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്

author-image
WebDesk
New Update
Tmc-Mamta

ഹെലികോപ്റ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നതിനിടെയാണ് മമത ബാനർജി വീണത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള യാത്രയ്ക്കിടയിൽ ഹെലിക്കോപ്പ്റ്ററിൽ കയറുന്നതിനിടെ വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്. സംസ്ഥാനത്തുടനീളം പ്രചാരണ രഗത്തുള്ള മമത ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറിയതിന് ശേഷം സീറ്റിലിരിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. എന്നാൽ വീഴ്ച്ചയിൽ മമതയ്ക്ക് നിസ്സാര പരിക്ക് മാത്രമാണുള്ളതെന്നും അവർ യാത്ര തുടർന്നുവെന്നും ടിഎംസി വൃത്തങ്ങൾ അറിയിച്ചു. 

Advertisment

ഹെലികോപ്റ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നതിനിടെയാണ് മമത ബാനർജി വീണത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ എഴുന്നേൽക്കുന്നതിനായി സഹായിച്ചു. നിസ്സാര പരിക്കായതിനാൽ മമത അസൻസോളിലേക്കുള്ള യാത്ര തുടർന്നു.

കഴിഞ്ഞ മാസവും വീഴ്ച്ചയിൽ മമതയ്ക്ക് പരിക്കേറ്റിരുന്നു.മമത ബാനർജിയുടെ വസതിയിൽ വഴുതിവീണ് നെറ്റിയിൽ വലിയ മഉറിവാണ് അന്നുണ്ടായത്. പരിക്കേറ്റിരുന്നു. മമത ഡ്രോയിംഗ് റൂമിൽ നടക്കുന്നതിനിടെ പെട്ടെന്ന് തെന്നി വീഴുകയായിരുന്നു. തുടർന്ന് അവരുടെ തല  ഗ്ലാസ് ഷോകേസിൽ ഇടിച്ചാണ് മുറിവുണ്ടായത്. വീഴ്ച്ച നെറ്റിയിൽ ആഴത്തിലുള്ള മുറിവിനും ധാരാളം രക്തസ്രാവത്തിനും ഇടയാക്കിയിരുന്നു. ജനുവരി 24-ന് കിഴക്കൻ ബർദ്‌വാനിൽ വെച്ചുണ്ടായ കാർ അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ മമത രക്ഷപ്പെട്ടിരുന്നു.

Advertisment

Read More

Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: