scorecardresearch

'സ്റ്റാൻ സ്വാമി നേരിട്ടത് മനുഷ്യത്വരഹിതമായ സമീപനം, നടപടി വേണം;' പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിക്ക് കത്തയച്ചു

സംസ്ഥാന മുഖ്യമന്ത്രിമാർ അടക്കം 10 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്

സംസ്ഥാന മുഖ്യമന്ത്രിമാർ അടക്കം 10 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്

author-image
WebDesk
New Update
Stan Swamy, Stan Swamy death, Elgaar Parishad case, Indian Express, Sonia Gandhi, Bhima Koregaon case, Bombay High Court, President Ram Nath Kovind, സ്റ്റാൻ സ്വാമി, ഫാദർ സ്റ്റാൻ സ്വാമി, പ്രതിപക്ഷ നേതാക്കൾ, ie malayalam

ന്യൂഡൽഹി: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽ തടവിൽ കഴിയവേ അനുഭവിച്ച മനുഷ്യത്വരഹിതമായ സമീപനത്തിൽ പ്രതിഷേധമറിയിക്കുന്നതായി പ്രതിപക്ഷ നേതാക്കൾ. 10 പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

"സ്റ്റാൻ സ്വാമിക്കെതിരെ വ്യാജ കേസുകൾ കെട്ടിച്ചമച്ചതിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്," കത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ, ജെഎഎംഎം നേതാവും ഝാർഘണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, ഡെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ നേതാവ് ഡി രാജ, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നീ നേതാക്കളാണ് കത്തെഴുതിയത്.

Advertisment

84 വയസ്സുകാരനായ ഫാദർ സ്റ്റാൻ തിങ്കളാഴ്ചയാണ് അന്തരിച്ചത്. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സ്റ്റാൻ സ്വാമി നേരിട്ട മനുഷ്യത്വ രഹിതമായ സമീപനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കൻ സർക്കാരിനെ പ്രേരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയോട് കത്തിൽ അഭ്യർത്ഥിച്ചു.

Read More: ‘അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു;’ സ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

“അദ്ദേഹത്തിനെതിരായ വ്യാജ കേസുകൾ ചുമത്തൽ, ജയിലിലെ തുടർച്ചയായ തടവ്, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നിവയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ 'താങ്കളുടെ സർക്കാരിനെ' നിർദ്ദേശിക്കാൻ ഇന്ത്യൻ രാഷ്ട്രപതിയെന്ന നിലയിൽ താങ്കളുടെ അടിയന്തര ഇടപെടൽ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവർക്ക് അതിന് മറുപടി പറയേണ്ടതാണ്,” കത്തിൽ പറയുന്നു.

ഝാർഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങൾക്കും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കും വേണ്ടി നിലകൊണ്ട ജെസ്യൂട്ട് പുരോഹിതനെ “കർക്കശമായ യു‌എ‌പി‌എയുടെ കീഴിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് ജയിലിലടച്ചുവെന്നും ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചുവെന്നും” പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

പാർക്കിൻസൺ രോഗം പോലെയുള്ള വിവിധ രോഗങ്ങൾക്ക് സ്വാമിക്ക് ചികിത്സ നിഷേധിച്ചതായും അവർ പറഞ്ഞു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന് ശേഷമാണ് വെള്ളം കുടിക്കാനുള്ള ഒരു സിപ്പർ കപ്പം പോലും ജയിലിൽ അദ്ദേഹത്തിന് ലഭ്യമാക്കിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കിടയിൽ അദ്ദേഹത്തെ തിരക്കേറിയ തലോജ ജയിലിൽ നിന്ന് മാറ്റാൻ നടത്തിയ നിരവധി അപേക്ഷകൾ പോലും ശ്രദ്ധിക്കപ്പെടാതെ പോയതായും കത്തിൽ പറയുന്നു. ആരോഗ്യനില വകവയ്ക്കാതെ ജാമ്യത്തിനുള്ള അപേക്ഷയും നിരസിക്കപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി.

Read More: ഞാന്‍ മിക്കവാറും മരിക്കും

ബോംബൈ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് മേയ് 28നാണ് സ്വാമിയെ ജയിലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ മെഡിക്കൽ ജാമ്യാപേക്ഷയിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ തിങ്കളാഴ്ച രാവിലെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടയിൽ, ഉച്ചയ്ക്ക് 1:30ന് അദ്ദേഹം മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു.

ജാമ്യാപേക്ഷ പരിഗണനയിലിരിക്കവെ സ്വാമിക്ക് ജൂലൈ ആറ് വരെ ആശുപത്രിയിൽ തുടരാമെന്ന് ജൂലൈ മൂന്നിന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നിന്ന് സ്വാമിയെ 15 ദിവസത്തേക്ക് ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി സംസ്ഥാന ജയിൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നത്. സ്വാമിയുടെ ചികിത്സാ ചെലവ് വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മെയ് 30 ന് സ്റ്റാൻ സ്വാമിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഭീമ കൊറേഗാവ്-എൽഗർ പരിഷത്ത് കേസിലെ പ്രതികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയ പ്രസ്താവനയിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം “ഒരു സ്ഥാപനവൽകൃത കൊലപാതകം” ആണ് എന്നും ജയിലിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യത്തെയും ജീവനെയും കുറിച്ച് ആശങ്കയുണ്ടെന്നും പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: