/indian-express-malayalam/media/media_files/uploads/2017/03/nithish-kumarnitish-kumar-7591.jpg)
നിതീഷ് കുമാർ (ഫയൽ ചിത്രം)
ഡൽഹി: രാജ്യത്തിനും സംസ്ഥാനങ്ങൾക്കുമായി ഒരു നല്ല കാര്യവും ചെയ്യാത്തവരാണ് പ്രതിപക്ഷ സഖ്യത്തിലുള്ളതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ ചേർന്ന എൻഡിഎ യോഗത്തിലായിരുന്നു ജെഡിയു അദ്ധ്യക്ഷൻ ഇന്ത്യാ സഖ്യത്തെ കടന്നാക്രമിച്ചത്. എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മോദിക്ക് തന്റേയും പാർട്ടിയുടേയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും നിതീഷ് യോഗത്തിൽ വ്യക്തമാക്കി.
“ഞങ്ങൾ എല്ലാവരും ഒത്തുചേർന്നത് വളരെ നല്ല കാര്യമാണ്, ഞങ്ങൾ എല്ലാവരും മോദിക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കും. നിങ്ങൾ ഞായറാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, പക്ഷേ ഇന്ന് തന്നെ അത് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എല്ലാ നീക്കങ്ങളിലും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ നേതൃത്വത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും," നിതീഷ് പറഞ്ഞു.
രാജ്യത്തിനും സംസ്ഥാനങ്ങൾക്കും വേണ്ടി പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ലെന്ന്പ്രസംഗത്തിനിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല. അടുത്ത തവണ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുമ്പോൾ പ്രതിപക്ഷം ഇത്തവണ നേടിയ സീറ്റുകളിൽ ഒന്നിൽ പോലും അവർ ജയിക്കാൻ പോകുന്നില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
മുതിർന്ന ബിജെപി നേതാവ് രാജ്‌നാഥ് സിംഗാണ് എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയുടെ പേര് നിർദ്ദേശിച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും എൻഡിഎയുടെ മറ്റ് പ്രധാന നേതാക്കളും തീരുമാനത്തോട് യോജിക്കുന്നുവെന്ന് യോഗത്തിൽ വ്യക്തമാക്കി. ഞായറാഴ്ച്ച വെകിട്ട് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Read More
- കങ്കണ റണാവത്തിന് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ മര്ദനം
- ക്രെഡിറ്റ് സുരേന്ദ്രനോ? ബിജെപി പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് സുരേഷ് ഗോപി
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.