/indian-express-malayalam/media/media_files/SFaraGaiVLGrXm1QkVfL.jpg)
മോദിയും ബിജെപിയും അടുത്തതായി ഉന്നം കേരളവും ബംഗാളും ആയിരിക്കുമെന്നും അരവിന്ദ് കേജ്രിവാൾ
ഡൽഹി: താൻ എത്ര നാൾ ജയിലിൽ തുടരണമെന്നതിന് ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് അരവിന്ദ് കേജ്രിവാൾ. തനിക്കതോർത്ത് ഭയമില്ലെന്നും തന്നെ തൂക്കിക്കൊന്നാലും ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപിക്ക് കഴിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. താൻ രാജിവക്കുന്ന പ്രശ്നമില്ലെന്നും അങ്ങനെ സംഭവിച്ചാൽ മോദിയും ബിജെപിയും അടുത്തതായി ഉന്നം കേരളവും ബംഗാളും ആയിരിക്കുമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കേജ്രിവാൾ പറഞ്ഞു.
രാജ്യം വളരെ ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെ വേഗത്തിൽ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ ആദ്യം ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെയും പിന്നെ എന്നെയും അറസ്റ്റ് ചെയ്തു. കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കിയാൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്ന സന്ദേശമാണ് എന്നെ അറസ്റ്റ് ചെയ്തതിലൂടെ അവർ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നത്. അതിനാൽ അവരെ ഭയപ്പെടണം, ആളുകൾ അവർ പറയുന്നതുപോലെ ചെയ്യണം. ഇത് ഏകാധിപത്യത്തിന്റെ അടയാളങ്ങളാണെന്നും കേജ്രിവാൾ പറഞ്ഞു.
ജനാധിപത്യത്തിൽ, അവർ ആളുകളെ ശ്രദ്ധിക്കണം, പക്ഷേ അവർ പറയുന്നത് കേൾക്കാൻ അവർ ജനങ്ങളോട് ആവശ്യപ്പെടുന്നു. ഇതിൽ നിന്നും നാടിനെ രക്ഷിക്കണം. ഒരു തരത്തിൽ ഇത് സ്വാതന്ത്ര്യ സമരം പോലെയാണ്. ഇന്ന് എന്നെ പ്രചോദിപ്പിക്കുന്ന പലരും അക്കാലത്ത് ദീർഘകാലം ജയിലിൽ പോയിട്ടുണ്ട്. താൻ ജയിലിൽ പോകുന്നത് രാജ്യത്തെ രക്ഷിക്കാനാണ്, അത് ഞാൻ അഴിമതിക്കാരനായതുകൊണ്ടല്ല. മനീഷ് സിസോദിയയും തെറ്റ് ചെയ്തതുകൊണ്ടല്ല ജയിലിലേക്ക് പോയത്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ആളുകൾ ദീർഘകാലം ജയിലിൽ പോയത് പോലെ, ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനാണ് തങ്ങൾ ജയിലിലേക്ക് പോകുന്നതെന്നും കേജ്രിവാൾ പറഞ്ഞു.
തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ തന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു. പിന്നീട് പൊലീസ് ആ നീക്കത്തിൽ നിന്നും പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. മോദി അടുത്ത വർഷത്തോടെ വിരമിക്കും. അമിത് ഷായെ തന്റെ പിൻഗാമിയാക്കാനാണ് മോദിയുടെ ശ്രമം. എന്നാൽ ബിജെപിക്കുള്ളിൽ തന്നെ ആ നീക്കത്തോട് എതിർപ്പുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
Read More
- 'നുണയന്മാരുടെ രാജാവ്'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.