scorecardresearch

മണിക്കൂറിലെ നൂറിലൊരു മരണം ആത്മഹത്യ; പുതിയ പഠനവുമായി ലോകാരോഗ്യ സംഘടന

ആത്മഹത്യ പ്രവണത ഏറ്റവുമധികം കാണുന്നത് യുവാക്കളിലാണെന്നും പഠനത്തിൽ പറയുന്നു. ഇരുപതിനും 29 വയസ്സിനും ഇടയിലുള്ളവരിലാണ് ആത്മഹത്യ പ്രവണത കൂടുതൽ

ആത്മഹത്യ പ്രവണത ഏറ്റവുമധികം കാണുന്നത് യുവാക്കളിലാണെന്നും പഠനത്തിൽ പറയുന്നു. ഇരുപതിനും 29 വയസ്സിനും ഇടയിലുള്ളവരിലാണ് ആത്മഹത്യ പ്രവണത കൂടുതൽ

author-image
WebDesk
New Update
suicide

പ്രതീകാത്മക ചിത്രം

ആഗോളതലത്തിൽ ആത്മഹത്യ നിരക്ക്് വർധിച്ചുവരുന്നുവെന്ന് ലോകാരോഗ്യ സംഘട. ലോകത്തിലെ ഓരോ മണിക്കൂറിലെയും നൂറ് മരണങ്ങളിലൊന്ന് ആത്മഹത്യ മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിൽ പറയുന്നത്. ലോകത്ത് ഒരുമണിക്കൂറിൽ നടക്കുന്ന 20 ആത്മഹത്യ ശ്രമങ്ങളിലൊന്ന മരണത്തിൽ കലാശിക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനത്തിൽ പറയുന്നു. 

Advertisment

Also:അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരണം 1400 കടന്നു; 3000 ലേറെ പേർക്ക് പരിക്ക്

മാനസിക വൈകല്യം, ഉത്കണ്ഠ, വിഷാദരോഗം എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്നും പഠനത്തിൽ പറയുന്നു. 2011 നും 2021 നും ഇടയിൽ, മാനസിക വൈകല്യങ്ങളുള്ള ആളുകളുടെ എണ്ണം ആഗോള ജനസംഖ്യയേക്കാൾ വേഗത്തിൽ വർധിച്ചു. ഇതിന്റെ ഫലമായി മാനസിക വൈകല്യങ്ങളുടെ ആഗോള പ്രായപരിധി വ്യാപനം 13.6 ശതമാനത്തിലെത്തി. ഇത് ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ 0.9 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 

Also Read:പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബെൽജിയം; ഇസ്രായേലിന് ഉപരോധം

Advertisment

ആത്മഹത്യ പ്രവണത ഏറ്റവുമധികം കാണുന്നത് യുവാക്കളിലാണെന്നും പഠനത്തിൽ പറയുന്നു. ഇരുപതിനും 29 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ആത്മഹത്യ പ്രവണത ഏറ്റവുമധികം കാണുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യുവാക്കൾക്കിടയിൽ 1.8 -ശതമാനം ആത്മഹത്യ പ്രവണത വർധിച്ചെന്നും പഠനത്തിൽ പറയുന്നു. വിവിധ രാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ യുവാക്കളിലെ ആത്മഹത്യ സാധ്യത വർധിപ്പിക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 

Also Read:യെമനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തത്

തൊഴിൽരഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവർക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തിൽ തന്നെ ദിവസവേതനക്കാർക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കിടയിലുമാണ് കൂടുതൽ ആത്മഹത്യകൾ സംഭവിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).

Read More:ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: