scorecardresearch

വിദ്യാർത്ഥികളോ അദ്ധ്യാപകരോ ഇല്ല; അസൗകര്യങ്ങളിൽ വീർപ്പുമുട്ടി നഴ്സിങ് കോളേജുകൾ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്

അദ്ധ്യാപകരും വിദ്യാർത്ഥികളുമില്ലാത്ത ക്ലാസ് മുറികൾ, പഠന യോഗ്യമല്ലാത്ത, കക്കൂസ് സൗകര്യം പോലുമില്ലാത്ത കോളേജുകൾ... നഴ്സിങ് കോളേജുകളിലെ പോരായ്മകളെ കുറിച്ച് പഠിച്ച സി.ബി.ഐ സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

അദ്ധ്യാപകരും വിദ്യാർത്ഥികളുമില്ലാത്ത ക്ലാസ് മുറികൾ, പഠന യോഗ്യമല്ലാത്ത, കക്കൂസ് സൗകര്യം പോലുമില്ലാത്ത കോളേജുകൾ... നഴ്സിങ് കോളേജുകളിലെ പോരായ്മകളെ കുറിച്ച് പഠിച്ച സി.ബി.ഐ സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

author-image
Anand Mohan J
New Update
nursing colleges | madhya pradesh

പ്രതീകാത്മക ചിത്രം

അദ്ധ്യാപകരും വിദ്യാർത്ഥികളുമില്ലാത്ത ക്ലാസ് മുറികൾ, പഠന യോഗ്യമല്ലാത്ത നിലവാരമില്ലാത്ത കെട്ടിടങ്ങൾ, കക്കൂസ് സൗകര്യം പോലുമില്ലാത്ത കോളേജുകൾ... കഴിഞ്ഞ ദിവസം നഴ്സിങ് കോളേജുകളിലെ പോരായ്മകളെ കുറിച്ച് പഠിക്കാൻ ഹൈക്കോടതി നിയോഗിച്ച സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 

Advertisment

ചില നഴ്സിങ് കോളേജുകൾ അനധികൃതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തെയും ആശുപത്രികളിലെ എണ്ണമറ്റ രോഗികളുടെ ജീവിതത്തെയും അപകടത്തിലാക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള കോളേജുകളിലെ വിദ്യാർത്ഥികളെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. 2023 ഏപ്രിൽ 26നാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ഇത്തരത്തിലൊരു നീക്കം നടത്തിയത്. 

തുടർന്ന് സർക്കാർ നടത്തുന്ന മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത 364 കോളേജുകളുടെ പട്ടിക സി.ബി.ഐ തയ്യാറാക്കി. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് 25 കോളേജുകളുടെ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം നിയമവിധേയമല്ലാത്ത കോളേജുകൾക്ക് പോലും അഫിലിയേഷൻ നൽകിയത് ഗുരുതരമായ സാഹചര്യമാണെന്ന്" കോടതി പറഞ്ഞു. ഭോപ്പാലിലെ 15 , ഗ്വാളിയോറിലെ 8, ഭിന്ദ്, വിദിഷ ജില്ലകളിലെ ഓരോന്നും ഉൾപ്പെടെ 25 കോളേജുകളെ സംബന്ധിച്ച അന്വേഷണ വിശദാംശങ്ങളാണ് റിപ്പോർട്ടിലുള്ളത്. 

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ മാനദണ്ഡങ്ങൾ അനുസരിച്ച്, നഴ്‌സിങ് കോളേജുകൾക്ക് കുറഞ്ഞത് 23,000 ചതുരശ്ര അടി വിസ്തീർണം ഉണ്ടായിരിക്കണം. മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷൻ കൗൺസിലിൻ്റെ (എം.പി.എൻ.ആർ.സി) വ്യവസ്ഥകൾ അനുസരിച്ച്, സി.ബി.ഐ പരിശോധിച്ച കോളേജുകളിൽ 17,000 ചതുരശ്ര അടി വലുപ്പമേയുള്ളൂ. ഭോപ്പാലിൽ ഒരാൾക്ക് മാത്രമേ ഏതെങ്കിലും വ്യവസ്ഥകൾക്ക് യോഗ്യതയുള്ളൂ. ഇതിൽ എട്ടെണ്ണം പൂട്ടിയതായും മൂന്നെണ്ണത്തിൻ്റെ ലൈസൻസ് റദ്ദാക്കിയതായും ഹൈക്കോടതി കണ്ടെത്തി.

Advertisment

അടച്ചുപൂട്ടിയ കോളേജുകളുടെ പട്ടികയിലുള്ള, 3,020 ചതുരശ്ര അടി വിസ്തീർണമുള്ള വാടകക്കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന കൃഷാദേവി കോളേജ് ഓഫ് നഴ്‌സിങ് 2021-22 അക്കാദമിക് വർഷത്തിൽ പ്രവർത്തിക്കാൻ അനുമതിയില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. എന്നിരുന്നാലും, ഇപ്പോഴും കോളേജിൽ രണ്ടാം വർഷത്തിൽ പഠിക്കുന്ന 29 വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തി. സൗകര്യങ്ങളൊന്നും ലഭ്യമല്ലാതിരുന്നിട്ടും ഒരു പ്രിൻസിപ്പലിനെയും രണ്ട് ഫാക്കൽറ്റി അംഗങ്ങളേയും സ്ഥലത്ത് കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ജയ് ഹിന്ദ് കോളേജിൽ അഞ്ച് ലാബുകളും ഒരു ലൈബ്രറിയും ഉണ്ടായിരുന്നു. 2,300 ചതുരശ്ര അടി വിസ്തീർണ്ണം വേണമെന്നിരിക്കെ 1,375 ചതുരശ്ര അടി വിസ്തീർണ്ണം മാത്രമായിരുന്നു കെട്ടിടത്തിന് ഉണ്ടായിരുന്നത്. സ്ഥിരം ജീവനക്കാരോ, വിദ്യാർത്ഥികളോ, ടോയ്‌ലറ്റ് സൗകര്യമോ അവിടെ ഇല്ലായിരുന്നു. അഗ്നി സുരക്ഷാ സംവിധാനങ്ങളോ, ഒരു മാതൃ ഹോസ്പിറ്റൽ പോലും ഇവിടെ ഉണ്ടായിരുന്നില്ല.

അത്തരത്തിലുള്ള മറ്റൊരു സ്ഥാപനമായ 3 എം കോളേജ് ഓഫ് നഴ്‌സിംഗ്, ഒരു റെസിഡൻഷ്യൽ ഏരിയയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് 2020-21 മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ വിദ്യാർത്ഥികളോ ജീവനക്കാരോ ലബോറട്ടറികളോ ലൈബ്രറിയോ ഉപകരണങ്ങളോ ഇല്ലായിരുന്നുവെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ക്ലാസ് മുറികൾ മാത്രമാണുണ്ടായിരുന്നത്.

7,000 ചതുരശ്ര അടി വിസ്തീർണമുള്ള എസ്.എം.എ നഴ്‌സിങ് കോളേജ് അടച്ചുപൂട്ടുക മാത്രമല്ല, പകരം അവിടെയൊരുു സ്‌കൂൾ നിലവിൽ വരികയും ചെയ്തു. ഇതിന് 226 മുതൽ 450 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള 11 ക്ലാസ് മുറികളുണ്ട്. ലാബുകളോ ലൈബ്രറിയോ കളിസ്ഥലമോ ഇവിടെ ഇല്ലായിരുന്നു. കൂടാതെ അപര്യാപ്തമായ ടോയ്‌ലറ്റ് സൗകര്യങ്ങളാണുള്ളത്. അതുപോലെ ജെ.പി. നഴ്‌സിങ് കോളേജും അടച്ചുപൂട്ടുകയും അതിൻ്റെ സ്ഥലം ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു.

ഈ സ്ഥാപനങ്ങളുടെ അവസ്ഥ സംബന്ധിച്ച് ഗ്വാളിയോറിൽ രണ്ട് റിട്ട് ഹർജികളും ജബൽപൂരിൽ ഒന്ന് റിട്ട് ഹർജിയും നൽകിയതിന് പിന്നാലെയാണ് മധ്യപ്രദേശിലെ നഴ്‌സിങ് കോളേജുകളിൽ അന്വേഷണം ആരംഭിച്ചത്. മൂന്ന് ഹർജികളും ജബൽപൂരിലാണ് ഇപ്പോൾ പരിഗണിക്കുന്നത്.

മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ 2020-2021 വർഷത്തിൽ ആരംഭിച്ച 55 നഴ്‌സിങ് കോളേജുകൾ 2022 ജനുവരിയിൽ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ ലോ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് വിശാൽ ബാഗേൽ ഒരു പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. അവശ്യ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തട്ടിപ്പ് നടത്തുകയാണ്. ഇതേ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ നഴ്‌സിങ് കോളേജുകളിലും ക്രമക്കേട് നടന്നതായി സംശയിച്ച്  ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

എം.പി.എൻ.ആർ.സി അനുമതി പുതുക്കാത്തതിനെ തുടർന്ന് ഗ്വാളിയോറിൽ മൂന്ന് നഴ്സിങ് കോളേജുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. പാരൻ്റ് ഹോസ്പിറ്റൽ ഇല്ലാത്തതിനാൽ കോളേജ് ഓഫ് നഴ്‌സിങ് സയൻസ് ആൻഡ് റിസർച്ചിന് നൽകിയ അനുമതി റദ്ദാക്കിയിരുന്നു. എന്നിരുന്നാലും, കോളേജിൽ ഇപ്പോഴും ഒരു പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് ഫാക്കൽറ്റി ജീവനക്കാരുണ്ട്. ഇതിന് ഹോസ്റ്റൽ സൗകര്യം ഇല്ലായിരുന്നു, എന്നാൽ മതിയായ വിസ്തൃതിയുള്ള ക്ലാസ് മുറികൾ ഉണ്ടായിരുന്നു. കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തിക ഞെരുക്കം കാരണം ഒരു കോളേജ് അടച്ചു .

ഗ്വാളിയോറിലെ നഴ്‌സിങ് കോളേജുകളിൽ, ആയുഷ് കോളേജ് ഓഫ് നഴ്‌സിങ്ങിന് നാല് ക്ലാസ് മുറികളും ആറ് ലാബുകളും ഒരു പ്രിൻസിപ്പലിൻ്റെ ഓഫീസും ഉണ്ടായിരുന്നു. ഇതിന് ഒരു പാരൻ്റ് ഹോസ്പിറ്റൽ ഉണ്ടായിരുന്നു. അത് സജ്ജമായെങ്കിലും പ്രവർത്തിക്കുന്നില്ല. കൂടാതെ ഹോസ്റ്റൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികളോ അധ്യാപകരോ ഗതാഗത സൗകര്യമോ ക്ലാസ് മുറികളോ ലാബുകളോ സ്റ്റാഫ് റൂമോ ടോയ്‌ലറ്റ് സൗകര്യമോ ഇല്ലാത്ത പഴയ കെട്ടിടത്തിലാണ് ജയ് മാ ഭഗവതി നഴ്‌സിംഗ് കോളേജ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Read More

Madhya Pradesh Nurses

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: