/indian-express-malayalam/media/media_files/kx9FHjSsdyi7qTc2fXCN.jpg)
ഫയൽ ഫൊട്ടോ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ, ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) പ്രത്യേക അന്വേഷണ സംഘമാണ് യെദ്യൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ സഹകരിക്കാൻ യെദ്യൂരപ്പ സമയം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ പാർലമെൻ്ററി ബോർഡ് അംഗം കൂടിയാണ് യെദ്യൂരപ്പ. നിലവിൽ ഡൽഹിയിലുള്ള മുൻ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം അന്വേഷണത്തിൽ സഹകരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം ഫെബ്രുവരി രണ്ടിന് തൻ്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന 17 കാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പോക്‌സോ നിയമപ്രകാരമാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 14ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ ഈ ആഴ്ച ആദ്യം കോടതിയിൽ ഹർജി നൽകിയിരുന്നു. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നാണായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. മാർച്ചിൽ സദാശിവനഗർ പൊലീസ് രജിസ്റ്റർ ചെയ്തത കേസ്, കൂടുതൽ അന്വേഷണത്തിനായി സിഐഡിക്ക് കൈമാറിക്കൊണ്ട് കർണാടക പൊലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ ഉത്തരവിട്ടിരുന്നു.
കുറ്റം നിഷേധിച്ച യദ്യൂരപ്പ, കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞു. ഏപ്രിലിൽ യെദ്യൂരപ്പയുടെ ശബ്ദ സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസിൽ സിഐഡിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അശോക് എച്ച് നായക്കാണ് ഹാജറായത്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യെദ്യൂരപ്പയും കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച പെൺകുട്ടിയുടെ അമ്മ ശ്വാസകോശ അർബുദം ബാധിച്ച് കഴിഞ്ഞ മാസം മരണപ്പെട്ടു.
Read More
- സ്റ്റാലിന്റെ വിശ്വസ്ത: ഡൽഹിയിൽ കനിമൊഴിക്ക് പുതിയ റോൾ, ലോക്സഭയിൽ ഡിഎംകെയെ നയിക്കും
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
- കെട്ടിട നിർമ്മാണ തൊഴിലാളികൾ മുതൽ ഡ്രൈവർമാരെ, കുവൈത്തിൽ മോശം ജീവിത സാഹചര്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾ
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- എന്റെ ദൈവം വയനാട്ടുകാരെന്ന് രാഹുൽ ഗാന്ധി; കേരളത്തിൽ വൻ സ്വീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us