scorecardresearch

സ്റ്റാലിന്റെ വിശ്വസ്ത: ഡൽഹിയിൽ കനിമൊഴിക്ക് പുതിയ റോൾ, ലോക്‌സഭയിൽ ഡിഎംകെയെ നയിക്കും

'തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ, ഡൽഹിയിൽ കനിമൊഴി' കനിമൊഴിയുടെ നിയമനത്തെക്കുറിച്ച് ഒരു ഡിഎംകെ നേതാവിന്റെ വാക്കുകളാണിവ. മുൻ കേന്ദ്രമന്ത്രി മുരസൊലി മാരൻ അച്ഛനുവേണ്ടി ചെയ്ത വേഷം സ്റ്റാലിനായി ഇനി സഹോദരിക്ക് ചെയ്യാം

'തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ, ഡൽഹിയിൽ കനിമൊഴി' കനിമൊഴിയുടെ നിയമനത്തെക്കുറിച്ച് ഒരു ഡിഎംകെ നേതാവിന്റെ വാക്കുകളാണിവ. മുൻ കേന്ദ്രമന്ത്രി മുരസൊലി മാരൻ അച്ഛനുവേണ്ടി ചെയ്ത വേഷം സ്റ്റാലിനായി ഇനി സഹോദരിക്ക് ചെയ്യാം

author-image
Arun Janardhanan
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

കനിമൊഴി

ലോക്‌സഭയിൽ ഡിഎംകെയെ ഇനി തൂത്തുക്കുടി മണ്ഡലത്തിൽനിന്നുള്ള ഡിഎംകെ എം.പി. കനിമൊഴി നയിക്കും. പാർട്ടിയുടെ പാർലമെന്ററി നേതാവായി കനിമൊഴിയെ നിയമിച്ചിട്ടുണ്ട്. ശ്രീപെരുംപുദൂർ എം.പി. ടി.ആർ. ബാലുവിനുപകരമായിട്ടാണ് കനിമൊഴിയെ നിയമിച്ചത്. ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മകളാണ് കനിമൊഴി.

Advertisment

അടുത്ത തലമുറയിലെ നേതാക്കളെ ദേശീയ തലത്തിലേക്ക് എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കനിമൊഴിയുടെ പുതിയ റോളെന്ന് ഡിഎംകെയുടെ ഉന്നത നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭയിൽ ഇപ്പോൾ 83 വയസ്സുള്ള പാർട്ടി മുതിർന്ന നേതാവ് ടി.ആർ.ബാലുവിനായിരുന്നു ഈ റോൾ. 'തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ, ഡൽഹിയിൽ കനിമൊഴി' കനിമൊഴിയുടെ നിയമനത്തെക്കുറിച്ച് ഒരു ഡിഎംകെ നേതാവിന്റെ വാക്കുകളാണിവ. മുൻ കേന്ദ്രമന്ത്രി മുരസൊലി മാരൻ അച്ഛനുവേണ്ടി ചെയ്ത വേഷം സ്റ്റാലിനായി ഇനി സഹോദരിക്ക് ചെയ്യാം.

2019 മുതൽ കനിമൊഴി പ്രതിനിധീകരിക്കുന്ന മണ്ഡലമായ തൂത്തുക്കുടിയിലെ പാർട്ടിയുടെ വളർച്ച കണക്കിലെടുക്കുമ്പോൾ, ഡിഎംകെ അണികളിലുടനീളം ലോക്സഭയിൽ പാർട്ടിയെ നയിക്കാൻ യോഗ്യയായ വ്യക്തി അവരാണെന്ന അഭിപ്രായമാണുള്ളത്. ഇത്തവണ 3.93 ലക്ഷം വോട്ടുകൾക്കാണ് അവർ വിജയിച്ചത്. 2019ലെ 3.47 ലക്ഷമായിരുന്നു ഭൂരിപക്ഷം. ''പാർട്ടിക്കുവേണ്ടി അവർ ജയിലിൽ കിടന്നു,'' ഒരു മുതിർന്ന ഡിഎംകെ നേതാവ് പറഞ്ഞു. 2ജി അഴിമതിക്കേസിൽ അറസ്റ്റിലായി ആറു മാസത്തോളം കനിമൊഴി തിഹാർ ജയിലിലായിരുന്നു.

''രാജ്യസഭാ സീറ്റ് എളുപ്പമാകുമായിരുന്നപ്പോൾ അവർ ഒരു ലോക്‌സഭാ സീറ്റ് നേടി. പ്രതിപക്ഷത്തിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പിൽ അവർ വീണ്ടും ജയിച്ചു. കഴിഞ്ഞ ഡിസംബറിൽ തൂത്തുക്കുടി വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്നു. ഈ നിയമനത്തിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല,'' ഒരു ഡിഎംകെ നേതാവ് പറഞ്ഞു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ഗതി എന്തായാലും, 2029 വരെ ഡിഎംകെയുടെ ഡൽഹി മുഖമായിരിക്കും കനിമൊഴിയെന്ന് മറ്റൊരു മുതിർന്ന മന്ത്രി പറഞ്ഞു.

Advertisment

കനിമൊഴിയുടെ വളർച്ച

കവയിത്രി, ആക്ടിവിസ്റ്റ്, പത്രപ്രവർത്തക എന്നീ നിലകളിൽ തുടങ്ങിയ കനിമൊഴി തുടക്കത്തിൽ പൊതുരംഗത്ത് സജീവമായിരുന്നില്ല. 2007 ജൂലൈയിൽ, കരുണാനിധിയും അദ്ദേഹത്തിന്റെ അനന്തരവൻ ദയാനിധിയും കലാനിധി മാരനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, അവർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരിക്കൽ മുരസൊലി മാരൻ ചെയ്‌തിരുന്ന ജോലി, ഡൽഹിയിൽ അവരുടെ പിതാവിന്റെ വിശ്വസ്തയായി സേവനമനുഷ്ഠിച്ചു.

മുൻപ് കനിമൊഴിയുടെ രാഷ്ട്രീയ റോളുകളെക്കുറിച്ചും അത് സ്റ്റാലിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ആശങ്കകൾ ഉണ്ടായിരുന്നു. 2019ൽ കരുണാനിധിയുടെ മരണത്തോടെയും 2021ൽ സ്റ്റാലിൻ മുഖ്യമന്ത്രിയായതോടെയും കുടുംബത്തിനുള്ളിലെ സമവാക്യങ്ങൾ മാറി. സ്റ്റാലിനും കനിമൊഴിയും തമ്മിലുള്ള യാതൊരുവിധ പ്രശ്നനങ്ങൾക്കും സാധ്യതയില്ലെന്ന് ഒരു ഡിഎംകെ നേതാവ് അഭിപ്രായപ്പെട്ടു. 

''രാഷ്ട്രീയ ജീവിതത്തിൽ കനിമൊഴിക്ക് ആദ്യം സന്തോഷം ഉണ്ടായിരുന്നില്ല. സ്റ്റാലിനും ഉദയനിധിക്കുമെതിരെ ഗൂഢാലോചന നടത്തിയതായി അവരുമായി അടുപ്പമുള്ളവർ സംശയിച്ചിരുന്നു. താൻ സ്റ്റാലിനോ മകനോ ഒരു എതിരാളിയല്ലെന്ന വ്യക്തമായ സൂചന സ്റ്റാലിൻ കുടുംബത്തിന് നൽകിയതോടെ എല്ലാം അവിടെ അവസാനിച്ചു,'' ഒരു കുടുംബാംഗം പറഞ്ഞു.

കനിമൊഴിയുടെ അമ്മ രാജാത്തി അമ്മാളാണ് (കരുണാനിധിയുടെ മൂന്നാം ഭാര്യ) കരുണാനിധിയുടെ മരണശേഷം മകൾ ആ റോൾ (ഡൽഹിയിൽ) ചെയ്യുമെന്ന് സ്റ്റാലിന് ഉറപ്പുനൽകിയതെന്ന് വൃത്തങ്ങൾ പറഞ്ഞു. ''അവൾക്ക് വ്യക്തതയുണ്ട്. ഉദയനിധി അവളെ അത്തയ് (അമ്മായി) എന്ന് വിളിക്കുന്നു, സ്റ്റാലിന് ഒരു അച്ഛന്റെ പരിവേഷമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തൂത്തുക്കുടിയിലെ അവളുടെ പ്രചാരണങ്ങളെക്കുറിച്ച് അദ്ദേഹം (സ്റ്റാലിൻ) ശ്രദ്ധാലുവായിരുന്നു, മിക്കവാറും എല്ലാ ദിവസവും അത് നിരീക്ഷിച്ചു,'' ഒരു പാർട്ടി നേതാവ് പറഞ്ഞു.

സ്റ്റാലിനേയും ഉദയനിധിയേയും കടന്നാക്രമിച്ചവരിൽ നിന്ന് അകന്നതോടെയാണ് സ്റ്റാലിനും കനിമൊഴിയും തമ്മിലുള്ള ബന്ധം ശക്തമായതെന്ന് മറ്റൊരു കുടുംബാംഗം പറഞ്ഞു. അവൾ ഒരു ഭീഷണിയല്ലെന്ന് വീട്ടുകാർക്ക് ബോധ്യമായതിനാൽ നിർണായകമായ ഉത്തരവാദിത്തങ്ങളാണ് ഇപ്പോൾ അവളെ ഏൽപ്പിച്ചിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

Read More

Dmk Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: