/indian-express-malayalam/media/media_files/RjRoD7RKV7vefZiozCqw.jpg)
ഫൊട്ടോ-(X/ NarendraModi)
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ബിആർഎസിനേയും കോൺഗ്രസിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിആർഎസ് തെലങ്കാനയ്ക്ക് പുറത്തുപോയി കടുത്ത അഴിമതി നടത്തുന്ന പാർട്ടികളുമായി ചേർന്ന് അഴിമതി നടത്തിയെന്നും അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനൊപ്പം പങ്കാളികളാകുന്ന സമീപനമാണ് ബിആർഎസിന്റേതെന്നും മോദി ആരോപിച്ചു. നാഗർകുർണൂലിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
തെലങ്കാനയുടെ വികസന സ്വപ്നങ്ങളെല്ലാം തന്നെ കോൺഗ്രസും ബിആർഎസും ചേർന്ന് തകർത്തുവെന്നും മോദി കുറ്റപ്പെടുത്തി. “ബിആർഎസ് സംസ്ഥാനത്തിന് (തെലങ്കാന) പുറത്ത് പോയി മറ്റ് കടുത്ത അഴിമതിക്കാരായ പാർട്ടികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ആ സത്യവും ദിനംപ്രതി പുറത്തുവരുന്നു-അദ്ദേഹം പറഞ്ഞു.“ഒരു അഴിമതിക്കാരനും രക്ഷപ്പെടില്ല. ഒരു അഴിമതിക്കാരനും രക്ഷപ്പെടില്ലെന്ന് തെലങ്കാനയിലെ ജനങ്ങൾക്ക് ഇന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിൽ എനിക്ക് തെലങ്കാനയുടെ പിന്തുണ ആവശ്യമാണ്, ”പ്രധാനമന്ത്രി പറഞ്ഞു.
കുടുംബാധിപത്യ പാർട്ടികളിൽ അഴിമതിയുടെ പങ്കാളിത്തം വളരെ ശക്തമാണെന്ന് കോൺഗ്രസിനേയും ബിആർഎസിനേയും പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു. കോൺഗ്രസും ബിആർഎസും അഴിമതിയുടെ പങ്കാളികളാണ്. കോൺഗ്രസാണ് 2ജി അഴിമതി നടത്തിയത്, ബിആർഎസ് ജലസേചനത്തിൽ അഴിമതി നടത്തി. കോൺഗ്രസും ബിആർഎസും ഭൂമാഫിയയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് 25 കോടി ജനങ്ങളെ ബിജെപി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലും ഇതേ മാറ്റം കൊണ്ടുവരണമെന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി വരും മുമ്പ് തന്നെ, എൻഡിഎ ഇത്തവണ 400 സീറ്റുകൾ കടക്കുമെന്ന് രാജ്യത്തെ ജനങ്ങൾ ഫലം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഡൽഹി എക്‌സൈസ് നയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.