scorecardresearch

ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും; ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാർ

ഇത് പാർട്ടിക്ക് ഒരു വിജയമാകുമെന്ന് മുതിർന്ന ബിജെപി നേതാക്കൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. "കാരണം ഇത് ബിജെപിയുടെ മനോവീര്യം ഉയർത്തുക മാത്രമല്ല, ദേശീയതലത്തിൽ ഇന്ത്യാ സംഘത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യും," നേതാക്കൾ കൂട്ടിച്ചേർത്തു.

ഇത് പാർട്ടിക്ക് ഒരു വിജയമാകുമെന്ന് മുതിർന്ന ബിജെപി നേതാക്കൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. "കാരണം ഇത് ബിജെപിയുടെ മനോവീര്യം ഉയർത്തുക മാത്രമല്ല, ദേശീയതലത്തിൽ ഇന്ത്യാ സംഘത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യും," നേതാക്കൾ കൂട്ടിച്ചേർത്തു.

author-image
WebDesk
New Update
nitish kumar, bihar liquor ban

ഫയൽ ചിത്രം

ഇന്ത്യാ മുന്നണിയിൽ വലിയ വിള്ളലുണ്ടാക്കി ജെഡി(യു) എൻഡിഎയിൽ ചേരുമെന്ന് ഉറപ്പായി. ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ജെഡി(യു) വൃത്തങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. നോണിയ സമുദായത്തിൽ നിന്നുള്ള മുൻ ഉപമുഖ്യമന്ത്രി, രേണു ദേവിയെ നിയമിക്കാനാണ് സാധ്യതയേറെ. ഏറ്റവും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള (ഇബിസി) നേതാവിന് ബിജെപി പ്രാതിനിധ്യം നൽകും.

Advertisment

2020ൽ രേണു ദേവി ബിഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകുകയും 2022 ഓഗസ്റ്റ് വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇതുവരെ ഏകാഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് പാർട്ടിയിലെ അണിയറ പ്രവർത്തകർ പറയുന്നത്. മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ സുശീൽ കുമാർ മോദി, നിലവിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരും പരിഗണിക്കപ്പെടുന്ന നേതാക്കളിൽ ഉൾപ്പെടുന്നു.

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ ഞായറാഴ്ച രാജിവയ്ക്കുകയും പിന്നീട് ഗവർണറെ കണ്ട് സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി തേടുകയും ചെയ്യും. അതേസമയം, ഔദ്യോഗിക പ്രതികരണളൊന്നും പാർട്ടികൾ ഇതുവരെ നടത്തിയിട്ടില്ല. കടുത്ത ഭിന്നതയെ തുടർന്ന് വ്യാഴാഴ്ച ആർജെഡിയും ജെഡിയുവും വെവ്വേറെ യോഗങ്ങൾ നടത്തി.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി ബി ജെ പി ഉന്നത നേതാക്കളുമായി ചർച്ച നടത്താൻ ഡൽഹിയിലേക്ക് പോയിട്ടുണ്ട്. ബിജെപി മുൻ ഉപമുഖ്യമന്ത്രി രേണു ദേവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആർജെഡി അത്തരത്തിലുള്ള ഒരു സാധ്യതയും നിരാകരിക്കാതിരിക്കുകയും, കോൺഗ്രസിൽ നിന്ന് ഒരു വാക്കും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യാ മുന്നണിയുടെ പാർട്ടികൾ അതിൻ്റെ ഏറ്റവും മുതിർന്ന നേതാക്കളിലാരാൾ പുറത്തുപോവുകയും ചെയ്താൽ വലിയ തിരിച്ചടിയാണ് പ്രതിപക്ഷത്തെ കാത്തിരിക്കുന്നത്. നിതീഷ് മറുകണ്ടം ചാടുകയാണെങ്കിൽ അദ്ദേഹം പക്ഷം മാറുന്നത് തുടർച്ചയായ നാലാം തവണയാകും.

Advertisment

ഇത് പാർട്ടിക്ക് ഒരു വിജയമാകുമെന്ന് മുതിർന്ന ബിജെപി നേതാക്കൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. "കാരണം ഇത് ബിജെപിയുടെ മനോവീര്യം ഉയർത്തുക മാത്രമല്ല, ദേശീയതലത്തിൽ ഇന്ത്യാ സംഘത്തെ കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്യും," ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.

243 പേരുള്ള ബിഹാർ നിയമസഭയിൽ ആർജെഡിക്ക് 79 എംഎൽഎമാരാണുള്ളത്. തൊട്ടുപിന്നിൽ ബിജെപിയുടെ 78 ആണുള്ളത്. ഇതോടെ 158 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നേടും. ജെഡിയുവിന് 45, കോൺഗ്രസിന് 19, സിപിഐ (എംഎൽ) 12, സിപിഎമ്മിനും സിപിഐക്കും രണ്ടു വീതം, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) 4 സീറ്റ്, എഐഎംഐഎം ഒന്ന്, കൂടാതെ ഒരു സ്വതന്ത്ര നിയമസഭാംഗം എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റുനില.

ReadMore:

Nitish Kumar Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: