/indian-express-malayalam/media/media_files/uploads/2019/03/odi.jpg)
ഫയൽ ചിത്രം
ബിജെപിയെ സംബന്ധിച്ചിടത്തോളം നിതീഷ് കുമാറിന്റെ എൻഡിഎ പുനഃപ്രവേശനത്തിന് ഇതിലും മികച്ചൊരു സമയം ഇനി വേറെയില്ല. ബിഹാർ ജാതി സർവേയുടെ ശിൽപിയായ നിതീഷ് കുമാർ, 2024ൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തിൻ്റെ ജാതി സെൻസസ് ആഹ്വാനത്തിനും സാമൂഹ്യനീതിയിലൂന്നിയ പോരാട്ടത്തിനും നേതൃത്വം നൽകിയിരുന്നു. 2023 ജൂണിൽ പട്‌നയിൽ വച്ച് നടന്ന ഇന്ത്യാ മുന്നണിയുടെ ആദ്യ മീറ്റിംഗിൻ്റെ അധ്യക്ഷനും നിതീഷ് ആയിരുന്നു.
അതിനാൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിതീഷിൻ്റെ മുന്നണിമാറ്റം, ബിഹാറിൽ നിന്ന് എൻഡിഎയിൽ ഉണ്ടായേക്കാവുന്ന കുതിച്ചുചാട്ടത്തിനപ്പുറം പ്രതീകാത്മകവും കാര്യമായതുമായ സ്വാധീനം ചെലുത്തുന്നു. 1990-കളുടെ തുടക്കം മുതൽ ഹിന്ദുത്വയെ സാമൂഹ്യനീതിയിലൂടെ നേരിടാനുള്ള പ്രതിപക്ഷത്തിൻ്റെ ശ്രമത്തെ ഇത് ഒരു ചോദ്യചിഹ്നമായി ഉയർത്തുന്നു.
1993-ൽ യുപിയിൽ ബിജെപിയെ അധികാരത്തിലെത്തുന്നതിൽ നിന്ന് മുലായം സിംഗ് യാദവിൻ്റെയും മായാവതിയുടെയും നേതൃത്വത്തിലുള്ള സഖ്യം തടഞ്ഞത് ഇതേ തന്ത്രമുയർത്തിയായിരുന്നു. കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ജാതി പിച്ചിനെക്കുറിച്ചുള്ള ബിജെപിയുടെ വിമർശനത്തെ ക്രോസ് വിസ്താരം ചെയ്യുന്നത്.
നിതീഷിന്റെ മടങ്ങിവരവ് എൻഡിഎയുടെ "ഹിന്ദുത്വ പ്ലസ് സാമൂഹിക നീതി" സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി അവർ ഉയർത്തിക്കാട്ടുന്നത് ഈ ആശയമാണ്. ഇന്ത്യയിലെ പ്രത്യയശാസ്ത്ര മേധാവിത്വത്തിനായുള്ള പോരാട്ടം കോൺഗ്രസ് നിലകൊള്ളുന്ന മതേതര കാഴ്ചപ്പാടും, ബിജെപിയുടെ "വർഗീയ" അല്ലെങ്കിൽ ഹിന്ദുത്വ കാഴ്ചപ്പാടും തമ്മിലുള്ളതാണ്. 1970 മുതൽ ചരിത്ര പുസ്തകങ്ങളുടെ ഭാഗമായിരുന്ന ആശയം 1990 മുതൽ കോൺഗ്രസ് സജീവമായി മുന്നോട്ടുവച്ചു.
നിതീഷിന് യഥേഷ്ടം എൻഡിഎയിൽ നിന്ന് പ്രതിപക്ഷത്തിലേക്കും, തിരിച്ചും വന്നുപോകാൻ കഴിയുമെങ്കിൽ, ഇരുപക്ഷവും ആവേശത്തോടെ കയറ്റിയാൽ, ഇന്നത്തെ രാഷ്ട്രീയത്തിലെ “മതേതര-വർഗീയ” ദ്വന്ദ്വത്തിന്റെ ആവശ്യം പിന്നീട് എന്താണ്? 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനായി കഴിഞ്ഞ ജൂണിൽ നിതീഷ് പട്‌നയിൽ 17 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് നേതൃത്വം നൽകിയപ്പോൾ, പട്‌നയിൽ നിന്ന് തുടങ്ങുന്നതെന്തും ഒരു പൊതു പ്രസ്ഥാനമായി മാറുമെന്ന് ടിഎംസി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞിരുന്നു. ആറ് മാസത്തിനിപ്പുറം രാഷ്ട്രീയ പശ്ചാത്തലമെല്ലാം മാറിയിരിക്കുന്നു.
ആ യോഗത്തിന് നേതൃത്വം നൽകിയ നിതീഷ് എൻഡിഎയ്‌ക്കൊപ്പമാണ്. പശ്ചിമ ബംഗാളിലെ എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് മമതാ ബാനർജി പറയുന്നു. പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു. 20 സീറ്റുകളിൽ മത്സരിക്കുമെന്ന് കരുതുന്ന കോൺഗ്രസിന് വെറും 11 സീറ്റുകൾ മാത്രം പ്രഖ്യാപിച്ച് അഖിലേഷ് യാദവ് ശനിയാഴ്ച അമ്പരപ്പിച്ചിരുന്നു. യുപിയിൽ മായാവതി നിശബ്ദയാണ്. ബിഹാറിൽ പ്രതിപക്ഷ ഐക്യം തകർന്നിരിക്കുന്നു.
ജെഡിയു നേതാവും നിതീഷിൻ്റെ വിശ്വസ്ത സഹായിയുമായ കെ സി ത്യാഗി കുമാർ രാജിവച്ച ശേഷം ആർജെഡിയെക്കാൾ കൂടുതൽ കോൺഗ്രസിനെയാണ് വിമർശിക്കാൻ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. അർഹതപ്പെട്ടതിലും കൂടുതൽ സീറ്റുകൾ നൽകാൻ പ്രാദേശിക പാർട്ടികളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയും, രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാക്കളെ കോൺഗ്രസ് പ്രവർത്തകരെപ്പോലെ യാത്രയിലേക്ക് ക്ഷണിക്കുകയും ചെയ്ത കോൺഗ്രസ് അഹങ്കാരിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ സോഷ്യലിസ്റ്റുകളും ജനസംഘവും ഒന്നിച്ച 1960-70 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കോൺഗ്രസ് വിരുദ്ധതയുടെ ഈ പുതിയ സാഹചര്യത്തിൽ, അഖിലേഷ് യാദവിനെപ്പോലുള്ള ശേഷിക്കുന്ന സഖ്യകക്ഷികളുമായുള്ള ചർച്ചകൾ പോലും കോൺഗ്രസിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. 2019ൽ ബിഹാറിലെ 40ൽ 17 സീറ്റിൽ മാത്രമാണ് ബിജെപി മത്സരിക്കുകയും അതെല്ലാം നേടുകയും ചെയ്തത്. ഇത്തവണ 34 സീറ്റിൽ മത്സരിച്ചിരുന്നെങ്കിൽ വ്യക്തിഗത നില മെച്ചപ്പെടുത്താമായിരുന്നു.
2024ൽ ജെഡി(യു) മേശപ്പുറത്ത് കൊണ്ടുവന്നേക്കാവുന്ന സീറ്റുകളേക്കാൾ, എൻഡിഎയിൽ നിതീഷിൻ്റെ യഥാർത്ഥ പ്രാധാന്യം മറ്റൊന്നാണ്. പ്രതിപക്ഷം ബിജെപിയെ സാമൂഹ്യ നീതിയിലൂന്നിയ പോരാട്ടത്തിലൂടെ മൂലക്കിരുത്താൻ ശ്രമിക്കുന്ന സമയത്ത്, നിതീഷ് കുമാർ വാഗ്ദാനം ചെയ്യുന്ന പ്രതീകാത്മക ചൂതാട്ടമാണ്.
ജെഡിയുവിൻ്റെ പ്രധാന വിഭാഗങ്ങളിൽ ബിജെപിക്കൊപ്പം പോകാനുള്ള പിന്തുണ മാത്രമല്ല, രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം ജെഡി(യു)-ആർജെഡി വോട്ടർമാരിൽ സ്വാധീനം ചെലുത്തുമെന്ന ധാരണയും ഉണ്ടായിരുന്നു. 'ബിജെപി ഇതര വോട്ടർമാരിൽ പോലും രാമക്ഷേത്ര ഉദ്ഘാടനം ഇവിടെ തെരുവിൽ പ്രതിധ്വനിച്ചതായി ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഈ സമയത്ത് ബിജെപിക്കൊപ്പം പോകുന്നത് നിതീഷ് കുമാറിന് നല്ലതാണെന്നും ജെഡിയു വൃത്തങ്ങൾ പറയുന്നു.
“ഞങ്ങൾക്ക് രാജ്യം മുഴുവൻ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഞങ്ങൾ ബിഹാറിൽ ഞങ്ങളുടെ പോരാട്ടം ബുദ്ധിമുട്ടുള്ള ഒന്നാക്കി അവിടെ കുടുങ്ങിപ്പോകുന്നത്? നിതീഷ് കുമാറിനൊപ്പം, ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയം ഇപ്പോൾ എളുപ്പമാണ്, 2019 ൽ നേടിയതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ നമുക്ക് ദുർബലമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം," ബിജെപിയിലെ ഒരു വ്യക്തി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ReadMore:
- ബിജെപിയുമായുള്ള സഖ്യത്തിലെ അടുത്ത നീക്കമെന്ത്? നിതീഷിന്റെ നിലപാട് ഇന്ന് വ്യക്തമായേക്കും
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.