/indian-express-malayalam/media/media_files/sVQJiyj9sQdkVS7LAmuJ.jpg)
രാഷ്ട്രപതി ഭവനിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മധുരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു (ഫൊട്ടോ: X/ ANI)
Budget 2024-25: ഡൽഹി: 2024ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മധുരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രിമാർ രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റിന്റെ അനുമതി തേടുന്നത് പതിവാണ്.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി, ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമെത്തിയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചത്. രാഷ്ട്രപതിയുമായി ബജറ്റിന്റെ വിശദാംശങ്ങളും വിശേഷങ്ങളും ധനമന്ത്രിയും പരിവാരങ്ങളും ചർച്ച ചെയ്തു.
Union Minister of Finance and Corporate Affairs Nirmala Sitharaman along with Ministers of State Dr Bhagwat Kishanrao Karad and Pankaj Chaudhary and senior officials of the Ministry of Finance called on President Droupadi Murmu at Rashtrapati Bhavan before presenting the Union… pic.twitter.com/o2UrUCRuaH
— ANI (@ANI) February 1, 2024
ഇതിന് ശേഷമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിലേക്ക് പുറപ്പെട്ടത്. രാവിലെ ധനകാര്യ മന്ത്രാലയത്തിൽ എത്തിയ ധനമന്ത്രി വകുപ്പിലെ പ്രധാനപ്പെട്ട ടീം അംഗങ്ങൾക്കൊപ്പം ബജറ്റ് ടാബിന്റെ ബാഗ് പ്രദർശിപ്പിച്ചിരുന്നു. ചുവന്ന നിറത്തിലുള്ള ബാഗിലാണ് ബജറ്റ് അവതരിപ്പിക്കുന്ന ടാബ് ഉണ്ടായിരുന്നത്. ഇന്ത്യൻ സർക്കാരിന്റെ സിംഹത്തലയുള്ള ഔദ്യോഗിക മുദ്രയും ഇതിന് പുറമെ കാണാം.
നേരത്തെ നിർമ്മല സീതാരാമന്റെ നേതൃത്വത്തിലാണ് പേപ്പർ ഒഴിവാക്കിയത്. ഇതോടൊപ്പം ബജറ്റിന് സ്യൂട്ട് കേസ് കൊണ്ടുവരുന്ന ശീലവും അവർ ഉപേക്ഷിച്ചിരുന്നു. രാമർ ബ്ലൂ നിറത്തിലുള്ള സിൽക്ക് സാരിയും ക്രീം കളർ ബ്ലൗസും ധരിച്ചാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി എത്തിയിരിക്കുന്നത്.
ReadMore:
- 'ഇത് മാനസാന്തരപ്പെടാനുള്ള അവസരം'; ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷത്തോട് നരേന്ദ്ര മോദി
- 14 എം പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു; പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
- ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; 3 ജവാന്മാർക്ക് വീരമൃത്യു
- ബിഹാറിലെ സാമൂഹിക നീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.