/indian-express-malayalam/media/media_files/2025/10/04/toll-toll-booth-2025-10-04-21-04-18.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഡിജിറ്റൽ പേയ്‌മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ദേശീയ പാതകളിലെ ടോളിൽ ഈടാക്കുന്ന നിരക്കിൽ മാറ്റവുമായി കേന്ദ്രം. ടോൾ പ്ലാസകളിൽ പണമിടപാടുകൾ ഒഴിവാക്കുന്നതിനുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് നിയമങ്ങൾ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു.
ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് പണമായി ടോൾ അടയ്ക്കുമ്പോൾ നിരക്ക് ഇരട്ടിയാണ്. എന്നാൽ, യുപിഐ വഴി ഫീസ് അടയ്ക്കുമ്പോൾ 1.25 മടങ്ങ് തുക മാത്രമായിരിക്കും ഈടാക്കുക. (ഉദാ: ഒരു വാഹനത്തിന് സാധുവായ ഫാസ്റ്റ് ടാഗ് വഴി 100 രൂപ നൽകേണ്ടതുണ്ടെങ്കിൽ പണമായി അടച്ചാൽ 200 രൂപയും യുപിഐ വഴി അടച്ചാൽ 125 രൂപയും ആയിരിക്കും).
Also Read: വിജയുടെ റാലി; നാമക്കലിൽ കണ്ടിട്ടും പഠിച്ചില്ല; പെരുമാൾ മുരുകന്റെ കുറിപ്പ്
ടോൾ ശേഖരണ പ്രക്രിയ ശക്തിപ്പെടുത്തുക, ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കുക, ദേശീയപാതയിലൂടെയുള്ള ഉപയോക്താക്കളുടെ യാത്രാ സുഗമമാക്കുക എന്നിവയാണ് ഈ ഭേദഗതിയുടെ ലക്ഷ്യം. നവംബർ 15 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
Also Read: സിംഗപ്പൂരിലെത്തി ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു; രണ്ട് ഇന്ത്യക്കാർക്ക് അഞ്ച് വർഷം തടവും ചൂരൽ അടിയും
ടോൾ പിരിവ് കാര്യക്ഷമമാക്കാനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ നിയമങ്ങൾ ഡിജിറ്റൽ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ടോൾ പ്രവർത്തനങ്ങളിൽ സുതാര്യത വർദ്ധിപ്പിക്കുകയും ദേശീയ പാതകളിലെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
Read More:കഫ് സിറപ്പ് കുടിച്ച് കുട്ടികളുടെ മരണം; മരുന്ന് സംസ്ഥാനത്ത് നിരോധിച്ച് മധ്യപ്രദേശ് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us