/indian-express-malayalam/media/media_files/uploads/2017/12/manmohan-singh.jpg)
മൻമോഹൻ സിംഗ് (ഫയൽ ചിത്രം)
ഡൽഹി: രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിച്ച് കാണാൻ ഒരിക്കലും താൻ ശ്രമിച്ചിട്ടില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് മുസ്ലീം വിഭാഗത്തിന് രാജ്യത്തെ സമ്പത്തിൽ ആദ്യ ആവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് മൻമോഹൻ സിംഗിന്റെ പരാമർശങ്ങൾ. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിനായി വിദ്വേഷ പരാമർശങ്ങളിലേക്കും തരംതാണ വർഗ്ഗീയതയിലേക്കും തിരിയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും മൻമോഹൻ സിംഗ് തുറന്നടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
“ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ രാഷ്ട്രീയ ചർച്ചകൾ ഞാൻ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു. മോദിജി നികൃഷ്ടമായ വിദ്വേഷ പ്രസംഗങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്, അത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സും ഗൗരവവും കുറച്ച രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിജി. ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വയ്ക്കാൻ മുൻ പ്രധാനമന്ത്രിമാരൊന്നും തന്നെ ഇത്രയും നികൃഷ്ടവും താഴ്ന്ന നിലവാരത്തിലുള്ളതുമായ ഭാഷ ഉപയോഗിച്ചിട്ടില്ല. ചില തെറ്റായ പ്രസ്താവനകൾ അദ്ദേഹം എനിക്ക് നേരെയും നടത്തിയിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നിൽ നിന്നും വേർതിരിച്ച കാണാൻ ശ്രമിച്ചിട്ടില്ല" സിംഗ് എഴുതി.
“വികസനത്തിനും രാജ്യത്തെ ഏകോപിപ്പിച്ചുകൊണ്ടുള്ള പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ പഞ്ചാബിലെ ഓരോ വോട്ടറോടും ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ യുവാക്കളോടും ശ്രദ്ധയോടെ വോട്ട് ചെയ്യാനും ഭാവിക്കായി വോട്ട് ചെയ്യാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്ന വികസനം ഉറപ്പാക്കുന്ന പുരോഗമന ഭാവി നൽകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ". കോൺഗ്രസിന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം, രാജസ്ഥാനിൽ പ്രചാരണത്തിനിടെയായിരുന്നു മുസ്ലീം വിഭാഗത്തിന് യുപിഎ സർക്കാർ അമിത പ്രാധാന്യം നൽകിയിരുന്നു എന്നുള്ള നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ.“കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്നത് അവർ അമ്മമാരുടെയും പെൺമക്കളുടെയും പക്കലുള്ള സ്വർണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ സമ്പത്ത് വിതരണം ചെയ്യുമെന്നുമാണ്. സമ്പത്തിന്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് മൻമോഹൻ സിംഗിന്റെ സർക്കാർ പറഞ്ഞിരുന്നു. സഹോദരീ സഹോദരന്മാരേ, ഈ അർബൻ നക്സൽ ചിന്താഗതി എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും മംഗളസൂത്രം പോലും ഒഴിവാക്കില്ല". മോദിയുടെ പറഞ്ഞു.
2006 ഡിസംബറിലെ നാഷണൽ ഡെവലപ്‌മെന്റ് കൗൺസിൽ യോഗത്തിലെ മൻമോഹൻ സിംഗിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനങ്ങൾ. രാജ്യത്തെ വിഭവങ്ങൾ യുക്തിപരമായി ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു അന്ന് സിംഗിന്റെ പരാമർശങ്ങൾ. രാജ്യത്തെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾ, വികസനത്തിന്റെ ഫലങ്ങൾ തുല്യമായി ലഭിക്കുവാൻ പ്രാപ്തരാണെന്ന് ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ നാം ആവിഷ്കരിക്കേണ്ടതുണ്ട്. വിഭവങ്ങളുടെ കാര്യത്തിൽ അവർക്ക് ആദ്യ അവകാശവാദം ഉണ്ടായിരിക്കണം,” ഇതായിരുന്നു സിംഗ് യോഗത്തിൽ പറഞ്ഞത്.
Read More
- മോദിയെ മഹാവിഷ്ണുവിന്റെ അവതാരമാക്കാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
- 'ഏകാധിപത്യം,' പഞ്ചാബ് സർക്കാരിനെ താഴെയിറക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തി: അരവിന്ദ് കെജ്രിവാൾ
- ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഒഴിപ്പിച്ചു
- പ്രജ്വല് രേവണ്ണ നാട്ടിലേക്ക്; ഉടൻ കീഴടങ്ങുമെന്ന് വീഡിയോ സന്ദേശം
- അടുത്ത സർക്കാർ രൂപീകരിക്കും; ഇതിനകം തന്നെ ഭൂരിപക്ഷം സീറ്റുകൾ ഉറപ്പിച്ച് കഴിഞ്ഞെന്ന് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.