scorecardresearch

NEET EXAM: നീറ്റ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്; പട്‌നയിൽ 13 പേർ അറസ്റ്റിൽ

മെയ് 5ന് നടത്തിയ ദേശീയ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യ പേപ്പർ ചോർച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പട്‌നയിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യ പേപ്പർ ചോർച്ച ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

മെയ് 5ന് നടത്തിയ ദേശീയ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യ പേപ്പർ ചോർച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പട്‌നയിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യ പേപ്പർ ചോർച്ച ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

author-image
WebDesk
New Update
neet exam, students

ചോദ്യ പേപ്പർ ചോർച്ച ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു

ഡൽഹി: മെയ് 5ന് നടത്തിയ ദേശീയ യോഗ്യത പ്രവേശന പരീക്ഷയായ നീറ്റിന്റെ (NEET) ചോദ്യ പേപ്പർ ചോർച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പട്‌നയിൽ അറസ്റ്റിലായത് 13 പേരാണ്. ദേശീയ തലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയ നാല് പേർ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

Advertisment

അറസ്റ്റിലായവർക്കെതിരെ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും, ചോദ്യ പേപ്പർ ചോർച്ച ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പരീക്ഷയെഴുതിയ നാലു പേർക്ക് പുറമെ, ചോദ്യപേപ്പർ തയ്യാറാക്കിയ മൂന്ന് പേർ, ഇവരുടെ രണ്ട് കൂട്ടാളികൾ, പരീക്ഷയെഴുതിയ രണ്ട് പേരുടെ അച്ഛന്മാർ, ഒരു പരീക്ഷാർത്ഥിയുടെ അമ്മ, ഒരു ഡ്രൈവർ എന്നിവരാണ് അറസ്റ്റിലായത്.

പേപ്പർ ചോർച്ചയുണ്ടായോ ഇല്ലയോ എന്നത് വളരെ സെൻസിറ്റീവ് വിഷയമാണെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. "24 ലക്ഷത്തിലധികം ആളുകളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമായതിനാൽ ഇപ്പോൾ പേപ്പർ ചോർച്ചയുണ്ടായി എന്ന നിഗമനം ന്യായമല്ല. ദുരൂഹതയുള്ളതിനാൽ ഞങ്ങൾ കേസ് അന്വേഷിക്കുകയാണ്,” പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു.

സംഭവം 23 ലക്ഷത്തിലധികം സ്ഥാനാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. "നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ചുള്ള വാർത്ത 23 ലക്ഷത്തിലധികം സ്ഥാനാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. 10 വർഷത്തെ ബിജെപി ഗവൺമെൻ്റിൻ്റെ ഭരണം വിലപ്പോവില്ലെന്ന് യുവാക്കൾ ഇപ്പോൾ തിരിച്ചറിഞ്ഞു," രാഹുൽ പറഞ്ഞു.

Advertisment

"ഒരു സർക്കാർ നടത്തുന്നതും വാക്കാലുള്ള വാഗ്ദാനങ്ങൾ നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് അവർക്കറിയാം. ഇപ്പോൾ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ പേപ്പർ ചോർച്ചയ്‌ക്കെതിരെ നിയമം കൊണ്ടുവരും," രാഹുൽ പറഞ്ഞു.

Read More

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: