scorecardresearch

ഇന്ത്യ മുന്നണിയിൽ വീണ്ടും ഭിന്നത; സംയുക്ത പാർലമൻറ് സമിതിയിൽ എൻസിപി അംഗമാകും

സംയുക്ത പാർലമെന്റ് സമതിയിൽ അംഗമാകുന്നതിന് കേന്ദ്ര മന്ത്രി കിരൺ റിജിജു തങ്ങളെ ക്ഷണിച്ചിരുന്നെന്നും സുപ്രിയ സുലൈ വ്യക്തമാക്കി

സംയുക്ത പാർലമെന്റ് സമതിയിൽ അംഗമാകുന്നതിന് കേന്ദ്ര മന്ത്രി കിരൺ റിജിജു തങ്ങളെ ക്ഷണിച്ചിരുന്നെന്നും സുപ്രിയ സുലൈ വ്യക്തമാക്കി

author-image
WebDesk
New Update
Supriya sule

സുപ്രിയ സുലൈ

മുബൈ: ഇന്ത്യ മുന്നണിയിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ ഗുരുതരമായ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ അവരെ സ്വമേധയാ അയോഗ്യരാക്കാൻ നിർദ്ദേശിക്കുന്ന ബില്ലുകൾ പഠിക്കുന്നതിന് രൂപവത്കരിച്ച സംയുക്ത പാർലമെന്റ് സമിതിയുടെ ഭാഗമാകാൻ എൻസിപി (ശരത് പവാർ) തീരുമാനിച്ചു. എൻസിപി നേതാവ് സുപ്രിയ സുലൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read:നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ

നേരത്തെ, പ്രതിപക്ഷത്തുള്ള നേതാക്കൻമാരെ ലക്ഷ്യം വെച്ചുള്ളതാണ് ബില്ലാണെന്ന് ആരോപിച്ച് ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികൾ ഇതിൻമേലുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്നു. ബില്ലുകളിൽ കൂടുതൽ പഠനത്തിന് സംയുക്ത പാർലമെന്റ് സമിതി ലോക്‌സഭാ സ്പീക്കർ ഓം ബിർല രൂപവത്കരിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് വിട്ടുനിൽക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. എന്നാൽ മുന്നണിയിലെ മറ്റ് പാർട്ടികളെ ഞെട്ടിക്കുന്നതാണ് ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ പുതിയ നീക്കം. 

"ബില്ലുകളോടുള്ള എതിർപ്പിൽ എൻസിപിയ്ക്ക് കൃത്യവും വ്യക്തവുമായ നിലപാടുണ്ട്. തങ്ങളുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള ഒരു വേദിയായിട്ടാണ് സംയുക്ത പാർലമെന്റ് സമിതിയെ പാർട്ടി കാണുന്നത്."- സുപ്രിയ സുലൈ പറഞ്ഞു. 

Advertisment

Also Read:പ്രത്യേക യാത്രാ ഇടനാഴികൾ, അതിവേഗ ട്രെയിനുകൾ; വരുന്നു റെയിൽവേയുടെ വൻകിട പദ്ധതികൾ

സംയുക്ത പാർലമെന്റ് സമതിയിൽ അംഗമാകുന്നതിന് കേന്ദ്ര മന്ത്രി കിരൺ റിജിജു തങ്ങളെ ക്ഷണിച്ചിരുന്നെന്നും സുപ്രിയ സുലൈ വ്യക്തമാക്കി. കിരൺ റിജിജുവിന്റെ ക്ഷണം വന്നതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ ശരത് പവാറുമായി ഈ വിഷയം സംസാരിച്ചു. അതിന് ശേഷം പാർട്ടിയുടെ ഉന്നതതല സമിതി യോഗം ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തതെന്നും എൻസിപി വർക്കിംഗ് പ്രസിഡന്റ്് കൂടിയായ സുപ്രിയ സുലൈ പറഞ്ഞു. ഈ വിഷയത്തിലെ നിലപാടുകൾ സംബന്ധിച്ച കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും സുപ്രിയ കൂട്ടിചേർത്തു.

Also Read:തെറ്റ് അംഗീകരിക്കണം; കരൂർ ദുരന്തത്തിൽ ടിവികെയെ വിമർശിച്ച് കമൽഹാസൻ

ബില്ലുകൾ പഠിക്കാനുള്ള സംയുക്ത പാർലമെന്റ് സമിതി അംഗമാകില്ലെന്ന് നിലപാട് ഇന്ത്യ മുന്നണിയിൽ ആദ്യം സ്വീകരിച്ചത് തൃണമൂൽ കോൺഗ്രസാണ്. ഇതിനുപിന്നാലെ എസ്പിയും സമാനനിലപാട് സ്വീകരിച്ചു. എന്നാൽ സംയുക്ത പാർലമെന്റ് സമിതിയിൽ ചേരണോ വേണ്ടയോ എന്നതിൽ കോൺഗ്രസും ഇടതുപാർട്ടികളും ഇതുവരെ വ്യക്ത വരുത്തിയിട്ടില്ല.

Read More:പ്രതിപക്ഷമില്ലാത്ത സംയുക്ത പാർലമെന്റെറി സമിതി? സാധ്യതകൾ തേടി കേന്ദ്ര സർക്കാർ

Sharad Pawar Ncp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: