scorecardresearch

Vijay Rally Stampede: തെറ്റ് അംഗീകരിക്കണം; കരൂർ ദുരന്തത്തിൽ ടിവികെയെ വിമർശിച്ച് കമൽഹാസൻ

കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

author-image
WebDesk
New Update
Kamal Hassan

കമൽഹാസൻ

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ് ഉൾപ്പടെയുള്ള തമിഴ് വെട്രി കഴകം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി നടനും എംപിയുമായ കമൽഹാസൻ. കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽ ടിവികെ ഭാരവാഹികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും കമൽഹാസൻ പറഞ്ഞു.

Advertisment

Also Read:കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി

"ദുരന്തത്തിൽ സംഘാടകർക്ക് ഉത്തരവാദിത്വമുണ്ട്. തെറ്റ് അംഗീകരിക്കാൻ ജനങ്ങളോട് ക്ഷമാപണം നടത്താനും ടിവികെ ഭാരവാഹികൾ ഇനിയെങ്കിലും തയ്യാറാകണം" . -കമൽഹാസൻ പറഞ്ഞു. ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയും കമൽഹാസനൊപ്പം ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സെന്തിൽ ബാലാജിയെ കമൽഹാസൻ അഭിനന്ദിച്ചു. ദുരന്തത്തിൽ പരിക്കേറ്റവരുമായി കമൽഹാസൻ സംസാരിച്ചു. 

Also Read:കരൂർ ദുരന്തം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയിൽ

Advertisment

നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

Also Read:കരൂർ ദുരന്തത്തിനു ശേഷം വിജയ് സമ്മർദത്തിൽ, തമിഴ്നാട്ടിൽ രാഷ്ട്രീയ തുടക്കം കുറിക്കാൻ ബിജെപി ശ്രമം

സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ്യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ സെപ്റ്റംബർ 27 ശനിയാഴ്ച കരൂർ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്.ആദ്യ ദിവസം 38പേരാണ് മരിച്ചത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ചചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. 

സംഭവത്തിന് പിന്നാലെ വിജയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെ കരൂർ സന്ദർശിക്കുമെന്ന് വ്യക്തമാക്കി വിജയ് രംഗത്തെത്തി. ഉടൻ തന്നെ കരൂരിലേക്ക് എത്താനാണ് വിജയ്യുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് അനുമതി ലഭിച്ചാൽ ഉടൻ വിജയ് കരൂരിലേക്ക് തിരിക്കും.

Read More: ഇന്ത്യക്ക് പ്രിയങ്കരനായ വ്യക്തി; റെയ്ല ഒഡിങ്കെയുടെ വിയോഗത്തിൽ അനുശോചിച്ച് മോദി

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: