scorecardresearch

'കാവിവൽക്കരണമില്ല, എന്തിന് കലാപത്തെക്കുറിച്ച് പഠിപ്പിക്കണം'; ബാബരി വിഷയം ഒഴിവാക്കിയതിൽ വിശദീകരണവുമായി എൻസിഇആർടി

"അക്രമാസക്തരും വിഷാദരോഗികളുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതല്ല പാഠപുസ്തകത്തിൻ്റെ ലക്ഷ്യം. സ്‌കൂളുകളിൽ ചരിത്രം പഠിപ്പിച്ചത് വസ്തുതകൾ പുറത്തുവിടാനാണ്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ല," ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു

"അക്രമാസക്തരും വിഷാദരോഗികളുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതല്ല പാഠപുസ്തകത്തിൻ്റെ ലക്ഷ്യം. സ്‌കൂളുകളിൽ ചരിത്രം പഠിപ്പിച്ചത് വസ്തുതകൾ പുറത്തുവിടാനാണ്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ല," ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു

author-image
WebDesk
New Update
NCERT director | Dinesh Prasad Saklani

Dinesh Prasad Saklani (Photo: Facebook@Dinesh Saklani)

എൻസിഇആർടിയുടെ പാഠപുസ്തകത്തിൽ നിന്നും അയോധ്യ ഭൂമി തർക്കത്തെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിൽ വിശദീകരണം നൽകി എൻസിഇആർടി. പാഠ്യപദ്ധതിയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെന്നും എല്ലാ മാറ്റങ്ങളും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് സിലബസ് പരിഷ്കരണമെന്നും എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി പറഞ്ഞു.

Advertisment

വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം അദ്ദേഹം നടത്തിയത്. “ഞങ്ങൾ എന്തിനാണ് കലാപത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത്? അക്രമാസക്തരും വിഷാദരോഗികളുമായ പൗരന്മാരെ സൃഷ്ടിക്കുക എന്നതല്ല പാഠപുസ്തകത്തിൻ്റെ ലക്ഷ്യം. സ്‌കൂളുകളിൽ ചരിത്രം പഠിപ്പിച്ചത് വസ്തുതകൾ പുറത്തുവിടാനാണ്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ല," ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു.

വിദ്വേഷവും അക്രമവും സ്കൂളിൽ പഠിപ്പിക്കുന്ന വിഷയങ്ങളല്ലെന്നും അവ പാഠപുസ്തകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും സക്‌ലാനി പറഞ്ഞു. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ പരിഷ്കരിച്ച എൻസിഇആർടി 12ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിനെക്കുറിച്ച് പരാമർശമില്ലെന്ന് ഞായറാഴ്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

"മൂന്ന് താഴികക്കുടങ്ങളുള്ള ഘടന" എന്ന് പേരിട്ടുകൊണ്ട് ബാബരി മസ്ജിദിന്റെ വിവരങ്ങൾ ഒഴിവാക്കുകയും, പാഠഭാഗം നാലിൽ നിന്ന് രണ്ട് പേജുകളായി വെട്ടിക്കുറയ്ക്കുകയും മുൻ പതിപ്പിൽ നിന്ന് പറയുന്ന വിശദാംശങ്ങൾ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തു. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്ര, കർസേവകരുടെ പങ്ക്, 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൻ്റെ പശ്ചാത്തലത്തിൽ വർഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന ബിജെപിയുടെ പ്രകടനവും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

ആഗോള സമ്പ്രദായവും വിദ്യാഭ്യാസ താൽപ്പര്യവും പരിഗണിച്ചാണ് പാഠപുസ്‌തകങ്ങളുടെ പരിഷ്‌കരണമെന്നും സക്‌ലാനി പറഞ്ഞു. പുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയതിനെ പരാമർശിച്ച് "എന്തെങ്കിലും അപ്രസക്തമാകുകയാണെങ്കിൽ, അത് മാറ്റേണ്ടിവരും" എന്നും, പാഠപുസ്തകങ്ങളുടെ പരിഷ്കരണ പ്രക്രിയയിൽ താൻ ഇടപെടാറില്ലെന്നും അത് വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ ചുമതലയാണെന്നും ദിനേശ് പ്രസാദ് വിശദീകരിച്ചു.

Read More

Ayodhya Land Dispute Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: