scorecardresearch

പ്രകൃതി ദുരന്തങ്ങളിൽ മരിച്ചത് 6,444 പേർ; കൂടുതലും ഇടിമിന്നലേറ്റ്; എൻസിആർബി റിപ്പോർട്ട്

National Crime Records Bureau Report: 2023ൽ സൂര്യാഘാതമേറ്റ് മരിച്ചത് 804 പേരാണ് എന്നാണ് ദേശിയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്. കൊടും തണുപ്പിൽ ജീവൻ നഷ്ടമായത് 733 പേർക്കും

National Crime Records Bureau Report: 2023ൽ സൂര്യാഘാതമേറ്റ് മരിച്ചത് 804 പേരാണ് എന്നാണ് ദേശിയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്. കൊടും തണുപ്പിൽ ജീവൻ നഷ്ടമായത് 733 പേർക്കും

author-image
WebDesk
New Update
Natural forces like lightning, heat stroke killed 6,444 in 2023

(Source: Express Archives)

പ്രകൃതി ദുരന്തങ്ങൾ കാരണം 2023ൽ രാജ്യത്ത് ജീവൻ നഷ്ടമായത് 6,444 പേർക്കെന്ന് ദേശിയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട്. ഇതിൽ ഇടിമിന്നലേറ്റ് മരിച്ചവർ 39.7 ശതമാനം വരും. 6,444 പേർക്ക് പ്രകൃതി ദുരന്തങ്ങളിൽ ജീവൻ നഷ്ടമായപ്പോൾ അതിൽ 2,560 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്.

Advertisment

രാജ്യത്ത് 2023ൽ സൂര്യാഘാതമേറ്റ് മരിച്ചത് 804 പേരാണ് എന്നാണ് ദേശിയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്. കൊടും തണുപ്പിൽ ജീവൻ നഷ്ടമായത് 733 പേർക്കും. വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, അതിതീവ്ര മഴ എന്നിവയിലൂടെയാണ് പിന്നെ കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നത്. 

Also Read: സ്വാതന്ത്ര്യത്തിനായി ആർ‌എസ്‌എസ് നേതാക്കൾ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി; ബ്രിട്ടീഷുകാരെ സഹായിച്ചവരെന്ന് കോൺഗ്രസ്

ദേശിയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം പാമ്പിന്റെ കടിയേറ്റ് മരിച്ചത് 10,144 പേരാണ്. 2022ൽ നിന്ന് 2023ലേക്ക് എത്തിയപ്പോൾ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ 0.6 ശതമാനത്തിന്റെ വർധനവുണ്ടായി. 1,739 പേരെ മൃഗങ്ങൾ കൊലപ്പെടുത്തി. 

Advertisment

Also Read: ഗായകൻ സുബീൻ ഗാർഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റിൽ

2022ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്നുണ്ടായ മരണങ്ങളേക്കാൾ 20 ശതമാനം മരണങ്ങൾ കുറവാണ് 2023ൽ. എന്നാൽ സൂര്യാഘാതം മൂലമുള്ള മരണങ്ങളിൽ 2022ൽ നിന്ന് 2023ൽ എത്തുമ്പോൾ 10 ശതമാനം വർധനവുണ്ടായി. പ്രകൃതി ദുരന്തങ്ങളിൽ 2023ൽ ഏറ്റവും കൂടുതൽ പേർ മരിച്ച സംസ്ഥാനം ഒഡീഷയാണ്. 1,351 പേരാണ് ഇവിടെ മരിച്ചത്. 

Also Read: DA Hike: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ആശ്വാസം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

പ്രകൃതി ദുരന്തങ്ങളെ തുടർന്ന് ഉത്തർപ്രദേശിൽ 852 പേരും മധ്യപ്രദേശിൽ 789 പേരും ബിഹാറിൽ 679 പേരും ജാർഖണ്ഡിൽ 401 പേരും മരിച്ചു. ഇടിമിന്നലേറ്റ മരണം ഏറ്റവും കൂടുതൽ മധ്യപ്രദേശിൽ ആണ്. 2023ൽ 397 പേരാണ് മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് മരിച്ചത്. ഒഡീഷയിൽ 294 പേരും. 

Read More: പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ നിരക്കിൽ മാറ്റമില്ല

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: