scorecardresearch

ദേശീയ പാത ഇടിഞ്ഞതിൽ നടപടി;കരാർ കമ്പനിയെ വിലക്കി കേന്ദ്രം

ഡീബാർ ചെയ്യപ്പെട്ട കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് ദേശീയ പാതാ അതോറിറ്റിയുടെ തുടർന്നുള്ള ടെൻഡറുകളിൽ പങ്കെടുക്കാനാവില്ല. കൺസൾട്ടന്റ് ആയ എച്ച്.ഇ.സിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക

ഡീബാർ ചെയ്യപ്പെട്ട കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് ദേശീയ പാതാ അതോറിറ്റിയുടെ തുടർന്നുള്ള ടെൻഡറുകളിൽ പങ്കെടുക്കാനാവില്ല. കൺസൾട്ടന്റ് ആയ എച്ച്.ഇ.സിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക

author-image
WebDesk
New Update
news

ദേശീയ പാത ഇടിഞ്ഞതിൽ നടപടി;കരാർ കമ്പനിയെ വിലക്കി കേന്ദ്രം

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കരാർ കമ്പനിയായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാർ ചെയ്തു. നിർമാണത്തിൽ കൺസൾട്ടന്റ് ആയിരുന്ന ഹൈവേ എൻജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്.ഇ.സി) നടപടിയുണ്ട്.

Advertisment

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66-ൽ  നിർമാണത്തിലിരുന്ന ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയിൽ നിർമാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടർന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

ഡീബാർ ചെയ്യപ്പെട്ട കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് ദേശീയ പാതാ അതോറിറ്റിയുടെ തുടർന്നുള്ള ടെൻഡറുകളിൽ പങ്കെടുക്കാനാവില്ല. കൺസൾട്ടന്റ് ആയ എച്ച്ഇസിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക. പ്രൊജക്ട് മാനേജരായ അമർനാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്.

ഐ.ഐ.ടി. സംഘം പരിശോധന നടത്തും

ഐ.ഐ.ടിയിലെ മുൻ പ്രൊഫസർ ജിവി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം നിർമാണത്തിലെ അപാകം പരിശോധിക്കും. ഡോ. ജിമ്മി തോമസ്, ഡോ. അനിൽ തോമസ് എന്നിവർ സംഘത്തിൽ അംഗങ്ങളാണ്. ഇവർ മന്ത്രാലയത്തിന് വിശദ റിപ്പോർട്ട് നൽകും.

Advertisment

കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വ്യാപകമായി വിള്ളൽ കണ്ടെത്തിയിരുന്നു. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലായാണ് വിള്ളൽ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളൽ കണ്ടെത്തി. നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേൽപ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് കാഞ്ഞങ്ങാട്ടും ദേശീയപാതയിൽ മാവുങ്കാലിൽ റോഡിന്റെ മധ്യത്തിലുമാണ് വിള്ളൽ രൂപപ്പെട്ടത്.

ദേശീയപാത ഇടിഞ്ഞുതാണതിൽ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി ഇന്നലെ അറിയിച്ചു. ഐഐടി വിദഗ്ധർ ഉൾപ്പെട്ട സമിതി പരിശോധിക്കുമെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

Read More

Malapuram National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: