/indian-express-malayalam/media/media_files/8TrJQygiB5DRBvBw5a2g.jpg)
നവരാത്രിക്ക് മുമ്പുള്ള വീഡിയോ ആണിതെന്ന് തേജസ്വി തിരിച്ചടിച്ചു (ഫയൽ ചിത്രം)
ഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവ് മീൻ കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സാവൻ മാസത്തിൽ നോൺ വെജിറ്റേറ്റിയൻ ഭക്ഷണം കഴിക്കുന്നതിന് പ്രതിപക്ഷ നേതാക്കളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 2023 സെപ്തംബറിൽ മട്ടൻ കറി പാചകം ചെയ്യുന്ന വീഡിയോയെ കുറിച്ചും മോദി വിമർശനമുന്നയിച്ചു.
"വെജിറ്റേറ്റിയൻ വേണോ അതോ നോൺ വെജിറ്റേറ്റിയൻ മതിയോ എന്നത് അവരവർക്ക് തീരുമാനിക്കാവുന്ന കാര്യമാണ്. പക്ഷേ അവരുടെ ഉദ്ദേശം വേറെയാണ്. രാജാക്കന്മാരെ കീഴടക്കിയല്ല, ക്ഷേത്രങ്ങൾ കൊള്ളയടിച്ചാണ് മുഗളന്മാർ സന്തോഷം കണ്ടെത്തിയിരുന്നത്. അതിൽ അവർ ആനന്ദം കണ്ടെത്തി. അതുപോലെയാണ് ചിലർ ഈ സാവൻ മാസത്തിൽ ഇത്തരം ചില വീഡിയോകൾ പ്രചരിപ്പിച്ച് വോട്ട് ബാങ്കുകൾ ഉറപ്പിക്കുന്നത്," മോദി വിമർശിച്ചു.
ലാലു പ്രസാദ് യാദവിന്റെ മകൻ മീൻ കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്ന് ഒരു ദിവസത്തിനിപ്പുറമാണ്, തേജസ്വി യാദവ് നവരാത്രി സമയത്ത് നോൺ വെജിറ്റേറ്റിയൻ ഭക്ഷണം കഴിച്ച് സനാതന മൂല്യങ്ങളെ അപമാനിച്ചെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നത്. നവരാത്രിക്ക് മുമ്പുള്ള വീഡിയോ ആണിതെന്നും തൊഴിലില്ലായ്മ, കുടിയേറ്റം, ദാരിദ്ര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇത്തരം വിഷയങ്ങളെക്കുറിച്ച് മാത്രമേ ബിജെപിക്ക് സംസാരിക്കാൻ കഴിയൂവെന്നും തേജസ്വി തിരിച്ചടിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും മേഖലയിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും മോദി പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായ ഡോ. ജിതേന്ദ്ര സിങ് (ഉധംപൂർ), ജുഗൽ കിഷോർ ശർമ (ജമ്മു) എന്നിവർക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഉധംപൂരിൽ ഒരു പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More:
- രാമേശ്വരംകഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികൾ പിടിയിൽ
- അഴിമതി തെളിവുകള്‍ അപഹരിച്ച ഡല്‍ഹി ചീഫ് സെക്രട്ടറിക്കെതിരെ കേസ്
- സുൽത്താൻ ബത്തേരിയല്ലത്, ഗണപതിവട്ടമാണ്; പേര് മാറ്റാൻ കച്ചകെട്ടി കെ.സുരേന്ദ്രൻ
- കെ. ബാബുവിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ ? തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ വിധി ഇന്ന്
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.