scorecardresearch

കോൺഗ്രസിനെ മുൾമുനയിൽ നിർത്തി മോദിയുടെ '3.0 ഗ്യാരന്റി'

കോൺഗ്രസ് നീതി നിഷേധിച്ച ജനവിഭാഗങ്ങളേയും ജനാധിപത്യ രീതികളേയും, അതിൻ്റെ കൊളോണിയൽ മാനസികാവസ്ഥയേയും, പതിറ്റാണ്ടുകളായി അധികാരത്തിൽ ഇരിക്കുമ്പോഴത്തെ ഭരണ പരാജയം എന്നിവയെക്കുറിച്ചാണ് മോദി വിമർശനം ഉന്നയിച്ചത്.

കോൺഗ്രസ് നീതി നിഷേധിച്ച ജനവിഭാഗങ്ങളേയും ജനാധിപത്യ രീതികളേയും, അതിൻ്റെ കൊളോണിയൽ മാനസികാവസ്ഥയേയും, പതിറ്റാണ്ടുകളായി അധികാരത്തിൽ ഇരിക്കുമ്പോഴത്തെ ഭരണ പരാജയം എന്നിവയെക്കുറിച്ചാണ് മോദി വിമർശനം ഉന്നയിച്ചത്.

author-image
Vikas Pathak
New Update
Narendra Modi | Kochi | Guruvayur

നരേന്ദ്ര മോദി (ഫയൽ ചിത്രം)

മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ, 'മോദി 3.0 ഗ്യാരന്റി' നൽകി നരേന്ദ്ര മോദിയും കൂട്ടരും മുന്നോട്ട് പോകുകയാണ്. ഇന്ത്യയെ നിർണായകമായ വികസനത്തിൻ്റെ പാതയിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ലോക്സഭയിൽ വാഗ്ദാനം ചെയ്തു. കോൺഗ്രസിൻ്റെ രാജ്യത്തോടുള്ള പ്രതിബദ്ധതയില്ലായ്മയുടെ പേരിലായിരുന്നു മോദിയുടെ പ്രസംഗം മുഴുവനും കേന്ദ്രീകരിച്ചത്.

Advertisment

കോൺഗ്രസ് നീതി നിഷേധിച്ച ജനവിഭാഗങ്ങളേയും ജനാധിപത്യ രീതികളേയും, അതിൻ്റെ കൊളോണിയൽ മാനസികാവസ്ഥയേയും, പതിറ്റാണ്ടുകളായി അധികാരത്തിൽ ഇരിക്കുമ്പോഴത്തെ ഭരണ പരാജയം എന്നിവയെക്കുറിച്ചാണ് മോദി വിമർശനം ഉന്നയിച്ചത്.

മമതാ ബാനർജിയുടെ വാക്കുകളെ കടമെടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റുകൾ പോലും നേടില്ലെന്ന കാര്യവും അദ്ദേഹം ലോക്സഭയെ ഓർമ്മിപ്പിച്ചു. കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടണേയെന്നാണ് തന്റെ പ്രാർത്ഥനയെന്നും മോദി പരിഹസിച്ചു. 

രാഷ്ട്രപതിയുടെ നന്ദി പ്രസംഗത്തിനായി വിളിച്ചു ചേർത്ത പാർലമെന്റ് സമ്മേളനത്തിൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ പ്രസംഗമായിരുന്നു. അത് പോലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ വിമർശനമാക്കി നരേന്ദ്ര മോദി മാറ്റി.

Advertisment

“കോൺഗ്രസ് പാർട്ടി അതിൻ്റെ ചിന്താഗതിയിൽ കാലഹരണപ്പെട്ടതാണെന്ന എൻ്റെ വിശ്വാസം പൂർണ്ണമാണ്. അതിനാൽ, അവർ അവരുടെ ജോലി ഔട്ട്സോഴ്സ് ചെയ്തു. ഇത്രയും വലുതും രാജ്യം ഭരിക്കുന്നതുമായ ഒരു പാർട്ടിയാണ് ഇത്രയും മോശമായി വീണത്. ഞങ്ങൾ സന്തുഷ്ടരല്ല. ഞങ്ങൾ അവരോട് സഹതപിക്കുന്നു,” 

“കോൺഗ്രസ് ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം നിഷേധിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ക്വാട്ട നൽകിയില്ല. ബാബാ സാഹേബ് അംബേദ്കറിന് ഒരിക്കലും ഭാരതരത്‌ന നൽകിയില്ല. പുരസ്കാരങ്ങളെല്ലാം അവരുടെ കുടുംബത്തിന് മാത്രം. നേതാവിനും നീതിക്കും (നയം) യാതൊരു ഉറപ്പുമില്ലാത്തവർ മോദിയുടെ ഉറപ്പിനെ ചോദ്യം ചെയ്യുന്നു. എന്തുകൊണ്ടാണ് ആളുകൾ അവരോട് ഇത്ര ദേഷ്യപ്പെട്ടത്? ഞങ്ങൾ ആളുകളോട് പറഞ്ഞതുകൊണ്ടല്ല. അവർ അവരുടെ കർമ്മ ഫലം കൊയ്തു,” മോദി പറഞ്ഞു.

ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസ് ഒരു പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റിയതിനാൽ, അവർ ചരിത്രപരമായി ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ, ഗോത്ര വിരുദ്ധമാണ് എന്നാണ് മോദി പാർട്ടിയെ ആക്രമിച്ചത്. "കോൺഗ്രസ് ദളിത് വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ്. ബാബാ സാഹിബ് ഇല്ലായിരുന്നെങ്കിൽ SC/ST വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുമായിരുന്നോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. അവരുടെ ചിന്താ പ്രക്രിയയുടെ തെളിവ് എൻ്റെ പക്കലുണ്ട്,” അദ്ദേഹം പറഞ്ഞു.

സംവരണത്തിൻ്റെ പേരിൽ ജവഹർലാൽ നെഹ്‌റുവിനെയും മോദി കടന്നാക്രമിച്ചു. “ബഹുമാനപ്പെട്ട നെഹ്‌റുജിയെ ഞാൻ കുറച്ചുകൂടി ഓർക്കുന്നു. ഒരിക്കൽ നെഹ്‌റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. പ്രത്യേകിച്ച് ജോലികളിൽ സംവരണമൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം എഴുതിയിരുന്നു. കാര്യക്ഷമതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ രണ്ടാംതരം ജോലിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന അത്തരം നടപടികളെ താൻ എതിർക്കുന്നുവെന്ന് അദ്ദേഹം എഴുതി. എസ്‌.സി, എസ്.ടി, ഒ.ബി.സി എന്നിവർക്ക് തൊഴിൽ ക്വാട്ട ലഭിച്ചാൽ സർക്കാർ ജോലിയുടെ കാര്യക്ഷമത കുറയുമെന്ന് നെഹ്‌റുജി പറയാറുണ്ടായിരുന്നു. അതിനുശേഷം റിക്രൂട്ട്‌മെൻ്റുകൾ നടത്തിയിരുന്നെങ്കിൽ, അവർ വളരെ മുതിർന്ന തലങ്ങളിൽ എത്തുമായിരുന്നു," മോദി വിമർശിച്ചു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Read More

Indian National Congress Bjp Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: