scorecardresearch

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കരുത്, ഒന്നിച്ച് നിൽക്കണം: എസ്‌സി‌ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

പഹൽഗാം ആക്രമണം ഇന്ത്യയ്‌ക്കെതിരായ ആക്രമണം മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങളോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു

പഹൽഗാം ആക്രമണം ഇന്ത്യയ്‌ക്കെതിരായ ആക്രമണം മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങളോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു

author-image
WebDesk
New Update
Modi china

ഉച്ചകോടി വേദിയിൽ വ്ലാഡിമിർ പുടിനൊപ്പമാണ് മോദി എത്തിയത്

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കരുതെന്നും ഒന്നിച്ച് നിൽക്കണമെന്നും ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മനുഷ്യരാശിക്കെതിരായ ഒരു കൂട്ടായ വെല്ലുവിളിയാണ്. ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. ഒരു രാജ്യത്തിനും സമൂഹത്തിനും ഈ വിപത്തിൽ നിന്ന് സുരക്ഷിതത്വം തോന്നാൻ കഴിയില്ല. അടുത്തിടെ പഹൽഗാമിൽ ഭീകരവാദത്തിന്റെ വൃത്തികെട്ട മുഖം നമ്മൾ കണ്ടു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ വിപത്ത് നേരിടുകയാണെന്നും മോദി പറഞ്ഞു. 

Advertisment

Also Read: 2027 ലെ സെൻസസ് നടത്താനായി 14,619 കോടി രൂപ ആവശ്യപ്പെട്ട് ആർജിഐ

പഹൽഗാം ആക്രമണം ഇന്ത്യയ്‌ക്കെതിരായ ആക്രമണം മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങളോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയായിരുന്നു. ചില രാജ്യങ്ങൾ ഭീകരതയെ പരസ്യമായി പിന്തുണയ്ക്കുന്നത് സ്വീകാര്യമാണോ എന്നതാണ് ചോദ്യം. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും നാം ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. ഇത് മനുഷ്യരാശിയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണെന്നും മോദി അഭിപ്രായപ്പെട്ടു.

Advertisment

ടിയാൻജിനിലിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി ചൈനയിൽ എത്തിയത്. ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി. ഫോട്ടോ സെഷന് മുൻപായാണ് മൂന്ന് നേതാക്കളും ചേർന്ന് ഹ്രസ്വ ചർച്ച നടത്തിയത്. 

Also Read: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി

ഉച്ചകോടി വേദിയിൽ വ്ലാഡിമിർ പുടിനൊപ്പമാണ് മോദി എത്തിയത്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ന് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും.

Read More: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; പത്തുപേരെ കാൺമാനില്ല

ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിൽക്കാനാണ് സാധ്യത. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% തീരുവയും റഷ്യൻ എണ്ണ വാങ്ങിയതിന് അധികമായി 25% ശിക്ഷാതീരുവയും ഉൾപ്പെടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്.

Read More: രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും

China Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: