/indian-express-malayalam/media/media_files/2025/08/29/uttarakhand-cloudbuster-2025-08-29-12-37-25.jpg)
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് , ചമോലി ജില്ലകളിൽ മേഘവിസ്ഫോടനം. നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ചമോലിയിലെ ദേവാൽ മേഖല, രുദ്രപ്രയാഗിലെ ബസുകേദാർ തെഹ്സിൽ എന്നിവിടങ്ങളിൽ ആണ് മേഘവിസ്ഫോടനം ഉണ്ടായത്.
മേഘവിസ്ഫോടനത്തിന്റെ ആഘാതം പല സ്ഥലങ്ങളിലും രൂക്ഷമായിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. ജമ്മു കാശ്മീരിൽ താവി നദിക്ക് കുറുകെയായി ബെയ്ലി പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.
Also Read:ജമ്മു കശ്മീരിലെ മിന്നൽ പ്രളയവും മണ്ണിടിച്ചിലും: മരണം 38 ആയി; വൈദ്യുതിയും നെറ്റുവര്‍ക്കും നിലച്ചു
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രാദേശിക ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്, രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്ട്രേറ്റുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: 40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി
ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഡൽഹിയിൽ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ മുപ്പതായി. നിരവധി പേരെ കാണാതായി. ഇവർക്കായുളള തിരച്ചിൽ തുടരുകയാണ്.
Also Read:ഉള്ളുലഞ്ഞ് ഉത്തരാഖണ്ഡ്; മേഘ വിസ്‌ഫോടനത്തിൽ കാണാതായത് 60 പേരെ
പ്രളയത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി എന്നാണ് റിപ്പോർട്ട്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുളള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വൈഷ്ണോദേവി യാത്രയുടെ ഭാഗമായിരുന്നവരാണ് അപകടത്തിൽപെട്ടത്. മേഖലയിലെ ട്രെയിൻ-റോഡ് ഗതാഗതം തകർന്ന നിലയിലാണ്. ഇത് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read More:ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകും: മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us