/indian-express-malayalam/media/media_files/2025/08/31/utharakhand-tunnel-2025-08-31-22-04-28.jpg)
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് നടക്കുന്ന രക്ഷാപ്രവർത്തം
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂർണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികൾ അകത്തായത്.
Read More:ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; പത്തുപേരെ കാൺമാനില്ല
വലിയ പാറക്കല്ലുകൾ വീണാണ് തുരങ്കമുഖം തടസ്സപ്പെട്ടതെന്ന് പിത്തോറഗഡ് എസ്പി രേഖ യാദവ് അറിയിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവർ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇവരെ ഉടൻ പുറത്തെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Also Read:ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നിരവധി മരണം
ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ സഹായത്തോടെ ജെസിബി യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.
Also Read:ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ
നേരത്തെ,ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് , ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേർ മരിച്ചിരുന്നു. നിരവധി വീടുകളാണ് മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയിരുന്നു. കശ്മീരിലും അടുത്തിടെ ഉണ്ടായ രണ്ട് മേഘവിസ്ഫോടനങ്ങളിൽ നിരവധി പേർ മരിച്ചിരുന്നു.
Read More:രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര നാളെ സമാപിക്കും; നാളെ പട്‌നയില്‍ പദയാത്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us