/indian-express-malayalam/media/media_files/5GwBjGboVa5FAokPVdEO.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മുംബൈ: ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ നഖത്തോടുകൂടിയ മാംസക്കഷണം കണ്ടെത്തിയതായി പരാതി. മുംബൈയിലെ മലഡ് ഏരിയയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന വിരൽ ഐസ്ക്രീമിൽ നിന്ന് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിരൽ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
മലഡ് വെസ്റ്റ് സ്വദേശിയായ യുവ ഡോക്ടറാണ് പരിതിയുമായി പൊലീസിനെ സമീപിച്ചത്. യുമ്മോ കമ്പനിയുടെ ബട്ടർസ്കോച്ച് ഫ്ലേവറിലുള്ള ഐസ്ക്രീമാണ് പരാതിക്കാരൻ ഓർഡർ ചെയ്തത്. ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമാണ് വിരൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിചിത്രമായ സംഭവത്തെ തുടർന്ന്, ഡോക്ടർ ഐസ്ക്രീം കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കമ്പനിയിൽ നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് മാംസക്കഷണം ഐസ് ബാഗിലാക്കി മലാഡ് പൊലീസ് സ്‌റ്റേഷനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുമ്മോ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
മനുഷ്യൻ്റെ വിരലെന്ന് സംശയിക്കുന്ന മാംസക്കഷണമാണ് ലഭിച്ചിരിക്കുന്നതെന്നും, മനുഷ്യ ശരീരത്തിൻ്റെ ഭാഗമാണോ എന്ന് ഉറപ്പിക്കാനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read More
- കുവൈത്ത് തീപിടിത്തം: മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
- എന്റെ ദൈവം വയനാട്ടുകാരെന്ന് രാഹുൽ ഗാന്ധി; കേരളത്തിൽ വൻ സ്വീകരണം
- സത്യപ്രതിജ്ഞാ വേദിയിൽ തമിഴിസൈ സൗന്ദർരാജന് ശകാരാം; അമിത് ഷായ്ക്കെതിരെ ഡിഎംകെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.