scorecardresearch

ഗ്യാൻവാപിയിലെ ഹിന്ദു ശിലകൾ; എഎസ്ഐ കണ്ടെത്തലിനെതിരെ എതിർപ്പുമായി പള്ളി പാനൽ

റിപ്പോർട്ട് പഠിച്ചു വരികയാണെന്നും ചരിത്രകാരന്മാരിൽ നിന്ന് അഭിപ്രായങ്ങൾ നേടിയ ശേഷം കോടതിയിൽ എതിർപ്പുകൾ സമർപ്പിക്കുമെന്നും മസ്ജിദ് കമ്മിറ്റി

റിപ്പോർട്ട് പഠിച്ചു വരികയാണെന്നും ചരിത്രകാരന്മാരിൽ നിന്ന് അഭിപ്രായങ്ങൾ നേടിയ ശേഷം കോടതിയിൽ എതിർപ്പുകൾ സമർപ്പിക്കുമെന്നും മസ്ജിദ് കമ്മിറ്റി

author-image
WebDesk
New Update
Gyanvapi Mosque, BJP

എക്സ്പ്രസ് ഫൊട്ടോ

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ സർവ്വേകളിൽ ഹിന്ദു ശിലകളുടെ സാന്നിധ്യം കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ടിൽ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം എതിർപ്പുകൾ സമർപ്പിക്കാൻ മസ്ജിദ് കമ്മിറ്റി. എഎസ്ഐ റിപ്പോർട്ടിനോട് നിശിതമായി പ്രതികരിച്ച വാരണാസിയിലെ മസ്ജിദ് നടത്തിപ്പുകാരായ അഞ്ജുമാൻ ഇന്റ്സാമിയ- മസ്ജിദ് കമ്മിറ്റി ചരിത്രകാരന്മാരുമായി ആലോചിച്ച് റിപ്പോർട്ട് പഠിച്ചു വരികയാണെന്നും അഭിപ്രായങ്ങൾ ലഭിച്ച ശേഷം കോടതിയിൽ എതിർപ്പുകൾ സമർപ്പിക്കുമെന്നും വ്യക്തമാക്കി.

Advertisment

“ഞങ്ങൾ എഎസ്ഐ റിപ്പോർട്ടിന്റെ പകർപ്പുകൾ മുസ്ലീം ഇതര അഞ്ച് ചരിത്രകാരന്മാർക്ക് അയച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിനായി ഞങ്ങൾ കാത്തിരിക്കും, വാരണാസിയിലെ ബുദ്ധമതക്കാരുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. പള്ളിയിൽ നിന്ന് കണ്ടെത്തിയ നിരവധി അടയാളങ്ങളും വസ്തുക്കളും തങ്ങളുടെ വിശ്വാസത്തിന്റേതാണെന്ന് അവർ അവകാശപ്പെടുന്നു. ഞങ്ങൾ ഞങ്ങളുടെ അഭിഭാഷകർക്കും (റിപ്പോർട്ടിന്റെ) പകർപ്പുകൾ അയച്ചിട്ടുണ്ട്, ചരിത്രകാരന്മാരിൽ നിന്ന് അഭിപ്രായം ലഭിച്ചതിന് ശേഷം ഞങ്ങൾ അവരുമായി ചർച്ച ചെയ്ത് റിപ്പോർട്ടിനെക്കുറിച്ചുള്ള ഞങ്ങളുടെ എതിർപ്പുകൾ തയ്യാറാക്കും. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ്  കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ് എം യാസിൻ പറഞ്ഞു.

17-ാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഒരു ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി കാണപ്പെടുന്നുവെന്ന് വാരണാസി ജില്ലാ കോടതി നിയോഗിച്ച എഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ ഒരു ഭാഗം പരിഷ്കരിച്ച് നിലവിലുള്ള ഘടനയിൽ പുനരുപയോഗിക്കുന്നു”. നാല് വാല്യങ്ങളുള്ള എഎസ്ഐ റിപ്പോർട്ടിന്റെ  പകർപ്പുകൾ കോടതി, ഹിന്ദു, മുസ്ലീം വ്യവഹാരക്കാർക്ക് കൈമാറിയതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് എഎസ്ഐ പുറത്തുവിട്ടത്. പള്ളി സമുച്ചയത്തിൽ നിന്നും 55 ഹിന്ദു ശിലാ ശില്പങ്ങൾ ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന എഎസ്ഐ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ യാസിൻ പറഞ്ഞു, “അവർ അങ്ങനെ പറയുന്നു. എന്നാൽ ഞങ്ങൾ പറയുന്നത് അത് തെറ്റാണെന്നാണ്, അവിടെ കണ്ടെത്തിയ അവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ പള്ളിയുടെതാണ്. ഫോട്ടോഗ്രാഫുകളിൽ നിന്ന് അവർക്ക് ശാസ്ത്രീയമായ ഒരു വിലയിരുത്തൽ നടത്താൻ കഴിയുമോ? അവർ സാമ്പിളുകളൊന്നും ശേഖരിച്ച് ലബോറട്ടറിയിൽ പരിശോധിച്ചില്ല. ഫോട്ടോഗ്രാഫുകളെ അടിസ്ഥാനമാക്കി അവർക്ക് എങ്ങനെ ഒരു നിഗമനത്തിലെത്താനാകും?

Advertisment

ഹുമയൂണിന്റെ ഭരണത്തിന് മുമ്പ് 15-ാം നൂറ്റാണ്ടിലാണ് പള്ളി പണിതതെന്ന് പറയുന്ന ചരിത്രപുസ്തകങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. രേഖ / പുസ്തകം പേർഷ്യൻ ഭാഷയിലാണ്, ഷെയ്ഖ് സുലൈമാനി മൊഹദ്ദിസിന് ഈ (ഗ്യാൻവാപി) പള്ളി ലഭിച്ചത് ആളൊഴിഞ്ഞ സ്ഥലത്ത് നിർമ്മിച്ചതാണെന്ന് പ്രസ്താവിക്കുന്നു. അവിടെ എന്തെങ്കിലും ബുദ്ധ ഘടന ഉണ്ടായിരുന്നിരിക്കാം എന്ന് തോന്നുന്നു. ശങ്കരാചാര്യർ വാരണാസിയിൽ എത്തുന്നതുവരെ വാരണാസി മുഴുവൻ ബുദ്ധമതക്കാരുടെ പ്രധാന കേന്ദ്രമായിരുന്നു. ജൗൻപൂർ സ്വദേശിയും ധനികനുമായ ഷെയ്ഖ് സുലൈമാനി മൊഹദ്ദിസ്  രണ്ട് പള്ളികൾ നിർമ്മിച്ചിരുന്നു - ഒന്ന് വാരണാസിയിലും ഒന്ന് ജൗൻപൂരിലും, അത് ഇപ്പോഴും അവിടെയുണ്ട്, ”യാസിൻ കൂട്ടിച്ചേർത്തു.

ദിൻ-ഇ-ഇലാഹൈയുടെ തത്ത്വചിന്തയിൽ പള്ളി വിപുലീകരിച്ചത് അക്ബർ ചക്രവർത്തിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, തുടർന്ന്, മൂന്നാം ഘട്ടത്തിൽ, മസ്ജിദ് വിപുലീകരിച്ചത് ഔറംഗസേബ് ആയിരുന്നു. “മസിർ-ഇ-ആലംഗിരി എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിക്കുന്ന എഎസ്ഐ റിപ്പോർട്ടിലും ഞങ്ങൾക്ക് പ്രശ്‌നമുണ്ട്. അവർ (എഎസ്ഐ) പുസ്തകത്തിന്റെ വിവർത്തനം ഉപയോഗിച്ചു, എന്നാൽ ഒറിജിനൽ എവിടെയാണ്. വിവർത്തനമല്ല, യഥാർത്ഥ പുസ്തകം ഉദ്ധരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

ReadMore:

Gyanvapi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: