/indian-express-malayalam/media/media_files/2025/10/30/paris-museum-robbery-2025-10-30-14-14-15.jpg)
Paris Louvre Museum Robbery Updates
Paris Louvre Museum Robbery: പാരിസ്:ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്.നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു.അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.
Also Read:പാരിസ് മ്യൂസിയത്തിലെ മോഷണം; നഷ്ടപ്പെട്ടവ തിരികെ വാങ്ങി നൽകാമെന്ന് ടെലിഗ്രാം സിഇഒ; ഒരു നിബന്ധന
കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്‌നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.
Also Read:പാരിസ് മ്യൂസിയത്തിലെ മോഷണം; മൂന്ന് പേർ പിടിയിൽ
മ്യൂസിയത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ, നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകർത്താണ് നെപ്പോളിയൻ ചക്രവർത്തിയുടേയും പത്‌നിയുടേയും ഉൾപ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്‌നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയുടെ അകത്തേക്ക് മോഷ്ടാക്കൾ കയറിപ്പറ്റി ആഭരണങ്ങളടക്കം മോഷ്ടിച്ചത്.
Also Read: പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു
സംഭവത്തിൽ ആദ്യം അറസ്റ്റിലായ രണ്ട് പേർ ഫ്രഞ്ച് പൗരൻമാരായിരുന്നു. എന്നാൽ നിലവിൽ പിടിയിലായവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ഫ്രഞ്ച് പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
Read More:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us