/indian-express-malayalam/media/media_files/2025/10/26/france-museum-2025-10-26-16-52-46.jpg)
ലൂവ്ര് മ്യൂസിയം
പാരിസ്: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. പിടിയിലായവർ ഫ്രഞ്ച് പൗരൻമാരാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പ്രതികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടിട്ടില്ല.
ഒക്ടോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച നടന്നത്. തുടർന്നാണ് മ്യൂസിയം അടച്ചുപൂട്ടിയത്. ഫ്രാൻസിലെ രാജ കുടുംബത്തെ ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകൾ, മരതകങ്ങൾ, വജ്രങ്ങൾ എന്നിങ്ങനെ ഒട്ടേറെ അമൂല്യനിധിയാണ് ഈ മ്യൂസിയത്തിൽ നിന്നും മോഷണം പോയതെന്നാണ് റിപ്പോർട്ടുകൾ.
Also Read:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്
മ്യൂസിയത്തിൽ നിന്നും മോഷണം പോയ എട്ട് രത്‌നാഭരണങ്ങളുടെ വിലയും മൂല്യവും സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതോടെ എല്ലാവരും ഒന്നടങ്കം ഞെട്ടി. എട്ട് കോടി യൂറോയുടെ (ഏകദേശം 900 കോടി രൂപ) രത്‌നാഭരണമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടർ ലോർ ബെക്യു പറഞ്ഞു. മോഷ്ടിക്കപ്പെട്ട ഓരോന്നും അത്രയും വിലപിടിപ്പുള്ളവയാണെന്നും അവർ കൂട്ടിച്ചേർത്തു.
Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്
മോഷണ വിവരം ഔദ്യോഗികമായി അറിയിച്ചത് ഫ്രാൻസിന്റെ സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതിയാണ്. അസാധാരണമായ കാരണങ്ങളാൽ ലൂവ്ര് മ്യൂസിയം അടച്ചിടുന്നുവെന്ന് റാച്ചിദ ദാതി എക്സിൽ കുറിച്ചു. നെപ്പോളിയന്റെയും എംപ്രസ്സിന്റെയും ആഭരണ ശേഖരത്തിൽ നിന്നാണ് മോഷണം പോയതെന്നും ആഭരണങ്ങളിൽ ഒന്ന് മ്യൂസിയത്തന്റെ പുറകിൽ നിന്ന് കണ്ടെത്തിയെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പ്രതികരിച്ചു.
Also Read:റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറയ്ക്കുന്നു; അവകാശവാദം ആവർത്തിച്ച് ട്രംപ്
ലോക പ്രശസ്തമായ പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ ഇതിനു മുമ്പും ഇത്തരം മോഷണങ്ങളും കവർച്ച ശ്രമങ്ങളും നടന്നിട്ടുണ്ട്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ 'മൊണാലിസ' ഈ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ 1911ൽ അവ മോഷണം പോയി.
Read More:പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us