scorecardresearch

Parliament Monsoon Session: പാർലമെന്റെ് മൺസൂൺ സമ്മേളനം ജൂലൈ 21 മുതൽ

Parliament Monsoon Session: മൺസൂൺ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് കിരൺ റിജിജു വ്യക്തമാക്കി

Parliament Monsoon Session: മൺസൂൺ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് കിരൺ റിജിജു വ്യക്തമാക്കി

author-image
WebDesk
New Update
parliament monsoon session

പാർലമെന്റെ് മൺസൂൺ സമ്മേളനം ജൂലൈ 21 മുതൽ

Parliament Monsoon Session: ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 21 മുതൽ തുടങ്ങും.കേന്ദ്ര പാർലമെന്റെറി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓഗസ്റ്റ് 12 വരെ സമ്മേളനം നീണ്ടിനിൽക്കും. മൂന്ന് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പാർലമെന്റിന്റെ ഇരുസഭകളും ജൂലൈ 21 മുതൽ പുനരാരംഭിക്കുന്നത്.

Advertisment

Also Read: 48 മണിക്കൂറിൽ ഇന്ത്യയെ വിറപ്പിക്കാൻ നോക്കി, എട്ട് മണിക്കൂറിൽ പാക്കിസ്ഥാൻ മുട്ടുകുത്തിയെന്ന് സംയുക്ത സൈനിക മേധാവി

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റിയാണ് തീയതികൾ ശുപാർശ ചെയ്തതെന്ന് റിജിജു മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ജനുവരി 31-ന് ആരംഭിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രിൽ നാലിനാണ് അവസാനിച്ചത്. 

പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവ അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൺസൂൺ സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചത്.

Advertisment

Also Read:പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ

മുഖ്യപ്രതിപക്ഷമായ കോൺഗ്രസാണ് പ്രത്യേക പാർലമെന്റെ് സമ്മേളനം ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നാലെ ആം ആദ്മി ഉൾപ്പെടുള്ള പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.പാർലമെന്റെ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് 16 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരത്തെ കത്തുനൽകിയിരുന്നു.

Also Read: ഭീകരബന്ധം; കശ്മീരിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് 83 പേരെ

മൺസൂൺ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് കിരൺ റിജിജു വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സമ്മേളനമായതിനാൽ ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന നിരവധി ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി നൽകേണ്ടതായി വരും. 

ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ രാഷ്ട്രീയ സമവായത്തിനായി ചൊവ്വാഴ്ച സർക്കാർ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. 

Read More

ഇന്ത്യയ്ക്ക് സൈനീക വിമാനങ്ങൾ നഷ്ടപ്പെട്ടു, എന്ത് കൊണ്ട് തകർന്നുവെന്നാണ് പ്രധാനം: സംയുക്ത സൈനിക മേധാവി

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: