scorecardresearch

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ

പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാനയിൽ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി

പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാനയിൽ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി

author-image
WebDesk
New Update
punjab youtuber

ജസ്ബിർ സിങ്

അമൃത്സർ: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. ജാൻ മഹൽ എന്ന യൂട്യൂബ് ചാനൽ ഉടമ ജസ്ബിർ സിങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തെ ഹരിയാനയിൽ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.

Advertisment

Also Read: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ

രൂപ്നഗർ ജില്ലയിലെ മഹ്ലാൻ സ്വദേശിയാണ് ജസ്ബിർ സിങ്. പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ ജട്ട് രൺധാവ എന്നയാളുമായി ജസ്ബിർ നിരന്തരം ബന്ധപ്പെട്ടിരുന്നു. 

Also Read: ഭീകരബന്ധം; കശ്മീരിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് 83 പേരെ

Advertisment

പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായും ജസ്ബിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് തവണ ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. ജസ്ബറിന്റെ ഫോണുൾപ്പടെ പരിശോധിച്ചതിൽ നിന്ന് നിരവധി പാക്കിസ്ഥാൻ നമ്പറുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

പഞ്ചാബിൽ ഇതുവരെ അറസ്റ്റിലായത് ഏഴ് പേർ

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ പഞ്ചാബിൽ നിന്ന് മാത്രം ഇതുവരെ ഏഴ് പേരെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരും ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയവരാണ്.

Also Read:  പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം

നേരത്ത അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മൽഹോത്ര 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. ജ്യോതി പഹൽഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാക്കിസ്ഥാന്ഡ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു.

പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ജ്യോതി മൽഹോത്ര സമ്മതിച്ചിരുന്നു. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.  പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ നയതന്ത്ര ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡാനിഷ്.

Read More

48 മണിക്കൂറിൽ ഇന്ത്യയെ വിറപ്പിക്കാൻ നോക്കി, എട്ട് മണിക്കൂറിൽ പാക്കിസ്ഥാൻ മുട്ടുകുത്തിയെന്ന് സംയുക്ത സൈനിക മേധാവി

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: