/indian-express-malayalam/media/media_files/2025/09/29/italian-pm-2025-09-29-18-34-17.jpg)
മോദിയ്‌ക്കൊപ്പം ജോർജിയ മെലോനി (ഫയൽ ചിത്രം)
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ആത്മകഥയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖം. 'ഐ ആം ജോർജിയ മൈ റൂട്ട്‌സ്, മൈ പ്രിൻസിപ്പിൾസ്' എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യൻ പതിപ്പിനാണ് നരേന്ദ്ര മോദി അവതാരിക എഴുതിയിരിക്കുന്നത്. സമകാലികരായ നേതാക്കളിൽ അസാധാരണ വ്യക്തിത്വത്തിന് ഉടമ എന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയെ മോദി ആമുഖത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
Also Read:കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ
പ്രധാനമന്ത്രിയുടെ റേഡിയോ അഭിസംബോധനാ പരിപാടിയുടെ പേരായ മൻ കി ബാത്ത് എന്ന വിശേഷണമാണ് മോദി പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മെലോനിയുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ചും അവതാരികയിൽ മോദി പരാമർശികുന്നുണ്ട്. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് മെലോനിയെന്നും നരേന്ദ്ര മോദി പറയുന്നു. പുസ്തകം ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും.
Also Read:കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന
രാഷ്ട്രീയത്തിൽ സജീവമായ സ്ത്രീയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ, അവിവാഹിതയായ അമ്മയെന്ന നിലയിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾ, അപവാദ പ്രചാരണങ്ങൾ, വിവേചനങ്ങൾ എന്നിവ ഉൾപ്പെടെയാണ് പുസ്തകത്തിൽ മെലോനി പറയുന്നുത്. ഗർഭിണിയായിരിക്കെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം, വ്യക്തിപരമായ പോരാട്ടങ്ങൾ എന്നിവയും പുസ്തകതത്തിൽ വിഷയമാണ്. സ്ത്രീകളെ പ്രതിനിധീകരിക്കാൻ വേണ്ടി മാത്രം ആകരുത് ഒരു സ്ത്രീ രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടതെന്നും, മാതൃത്വവും രാഷ്ട്രീയ പ്രവർത്തനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും
2021ൽ ഇറ്റാലിയൻ സർക്കാരിൽ പ്രതിപക്ഷത്തിരിക്കെയാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായിരുന്നു 'ഐ ആം ജോർജിയ മൈ റൂട്ട്‌സ്, മൈ പ്രിൻസിപ്പിൾസ്'. 2025 ജൂണിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ യുഎസ് പതിപ്പും പുറത്തിറങ്ങിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറാണ് യുഎസ് പതിപ്പിന്റെ ആമുഖം എഴുതിയിരിക്കുന്നത്.
Read More:പ്രതിപക്ഷത്തിന്റെ വിശ്വാസം തിരഞ്ഞെടുപ്പ് കമ്മീഷൻ നേടണം; ചോദ്യം ഉന്നയിക്കുന്നവർ മിത്രമാണ്, ശത്രുവല്ല; എസ് വൈ ഖുറേഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.