/indian-express-malayalam/media/media_files/2025/09/29/former-election-commissioner-sy-quraishi-2025-09-29-13-29-54.jpg)
Former Election Commissioner SY Quraishi (right) in conversation with Ritika Chopra, Chief of National Bureau (Government) and Education Editor, The Indian Express Photograph: (Express/Renuka Puri)
നേപ്പാളിന്റെ ഫെഡറൽ പരീക്ഷണം, നിലവിലെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസ്ഥ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുകയാണ് ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ് വൈ ഖുറേഷി. ഇന്ത്യൻ എക്സ്പ്രസിന്റെ നാഷണൽ ബ്യൂറോ ചീഫ് (ഗവൺമെന്റ്) ഋതിക ചോപ്ര ആയിരുന്നു മോഡറേറ്റർ.
ഋതിക ചോപ്ര: തിരഞ്ഞെടുപ്പ് പ്രക്രീയയെ കുറിച്ച് താങ്കൾ പറഞ്ഞു. നേപ്പാൾ പിന്തുടരുന്നത് ഹൈബ്രിഡ് മോഡൽ ആണ്. ഇന്ത്യയിൽ ഫസ്റ്റ് പാസ്റ്റ് ദ് പോസ്റ്റ്(FPTP) സമ്പ്രദായംആണ്. വ്യക്തമായ ഭൂരിപക്ഷം ഇതിൽ കണ്ടെത്താനാവുന്നു. എന്നാൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഈ സമ്പ്രദായം സഹായകമാവുന്നില്ല. നേപ്പാൾ മോഡൽ ജനാധിപത്യം കുറച്ച് കൂടുതൽ മികച്ച് നിൽക്കുന്നുണ്ടോ?
ഞാൻ എന്റെ ആദ്യ പുസ്തകം എഴുതിയപ്പോൾ, ആൻ അൺഡോക്യുമെന്റഡ് വണ്ടർ, ദ് മേക്കിങ് ഓഫ് ദ് ഗ്രേറ്റ് ഇന്ത്യൻ ഇലക്ഷൻ, ഞാൻ എല്ലാ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളെ കുറിച്ചും അതിൽ പറഞ്ഞിരുന്നു. എഫ്പിടിപിയെ പിന്തുണയ്ക്കുകയും ചെയ്തു. ലളിതയും പഴകിയതുമായ സമ്പ്രദായമാണ് അത്, നമ്മൾ ആ ആശയം യുകെയിൽ നിന്നാണ് സ്വീകരിച്ചത്. യുകെയിൽ അത് നന്നായി മുൻപോട്ട് പോകുന്നു. എന്നാൽ ഇവിടെ ചില അടക്കം പറച്ചിലുകൾ ഉയർന്നു. ഒരു ദശകം മുൻപ് ഇവിടെ അതിന്റെ പേരിൽ ഒരു റെഫറൻഡം തന്നെ വന്നു.
Also Read: വോട്ടർ പട്ടികയിലെ ക്രമക്കേട് തടയുക ലക്ഷ്യം; ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
മൂന്നാമത്തെ എഡിഷനിൽ ഞാൻ എന്റെ അഭിപ്രായം മാറ്റി. അഭിപ്രായം മാറ്റേണ്ട വിധത്തിൽ ഒരു അനുഭവം എനിക്കുണ്ടായി. ബിഎസ്പിയുടെ മായാവതിക്ക് 20 ശതമാനം വോട്ട് ലഭിച്ചു. മൂന്നാമത്തെ ഉയർന്ന വോട്ട് ഷെയർ ആയിരുന്നു ഇത്. എന്നാൽ ലോക്സഭയിൽ ഒരു സീറ്റ് പോലും മായാവതിക്ക് ലഭിച്ചില്ല. ഇത് പ്രാതിനിധ്യ ജനാധിപത്യമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പോരായ്മയാണ് അത്. മിക്സഡ് സിസ്റ്റം ആണ് ശ്രീലങ്ക ആദ്യം തിരഞ്ഞെടുത്തത്. പാക്കിസ്ഥാനിലും അങ്ങനെയാണ്. നേപ്പാൾ ആണ് ആ സമ്പ്രദായം ഏറ്റവും ഒടുവിൽ സ്വീകരിച്ചത്.
ഇവിടെ സമത്വമില്ല. പക്ഷേ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി ഏതാനും സീറ്റ് മാറ്റി വെച്ചിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല അത്. പ്രൊപ്പോഷണൽ പ്രാധിനിത്യം ആണ് പ്രാധിനിധ്യ ജനാധിപത്യത്തിൽ നല്ലത്. അതിൽ പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതാണ്. ഇന്ത്യയിൽ ഇത് സുപ്രീംകോടതിയിലേക്ക് പോകുന്നു. കൊളീജിയം ആദ്യ കരട് തയ്യാറാക്കും. പ്രധാമന്ത്രിയും ചീഫ് ജസ്റ്റിസും, പ്രതിപക്ഷ നേതാവും തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കാനുള്ള പ്രക്രീയയുടെ ഭാഗമാവുന്നു, രണ്ടാമത്തെ ഡ്രാഫ്റ്റിൽ അത് ആക്റ്റ് ആവുന്നു. ഇത് ജനാധിപത്യത്തെ പരിഹസിക്കൽ ആണ്. കാരണം പ്രധാനമന്ത്രി, പ്രധാനമന്ത്രി നിയമിച്ച കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ്. ഇത് ശരിക്കും ഒരു തമാശയാണ്.
Also Read: സത്യവാങ്മൂലം സമർപ്പിക്കുക,അല്ലെങ്കിൽ ക്ഷമ ചോദിക്കുക: രാഹുലിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
ഋതിക ചോപ്ര: ഏത് മോഡൽ ആണ് ഏറ്റവും മികച്ചത് എന്നാണ് താങ്കൾക്ക് തോന്നുന്നത്?
ഹൈബ്രിഡ് മോഡൽ ആണ് നല്ല ആശയം. കാരണം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവർക്ക് പാർലമെന്റിൽ ഒരു സ്വരം ഉണ്ട് എന്ന തോന്നൽ ഉണ്ടാവും, എത്ര ചെറുതാണെങ്കിലും.
/filters:format(webp)/indian-express-malayalam/media/media_files/2025/09/29/sy-quraishi-2025-09-29-13-46-57.png)
ഋതിക ചോപ്ര: ഈ കാലഘട്ടത്തിൽ നിലവിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ എത്രമാത്രം ശക്തവും ദുർബലവും ആണ്?
തീർച്ചയായും തെറ്റായത് എന്തോ സംഭവിച്ചിട്ടുണ്ട്. ഞാൻ വിമർശിക്കുമ്പോൾ എന്നെ തിരിച്ച് ഒരു വിഭാഗം ജനങ്ങൾ വിമർശിക്കുന്നു. ഒരു പൗരൻ എന്ന നിലയിലെ ആശങ്കയാണ് എനിക്ക്. അതിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന സംവിധാനം പടുത്തുയർത്താൻ പ്രയത്നിച്ച ഒരാളുകൂടിയാണ് ഞാൻ. ഞങ്ങളുടെ സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസ്യത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പമായിരുന്നു. വിശ്വാസ്യത ഉണ്ടെങ്കിൽ നിങ്ങളുടെ തെറ്റുകൾ പോലും ചിലപ്പോൾ പൊറുക്കപ്പെടും. എന്നാൽ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
ഋതിക ചോപ്ര: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് മുൻപും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉള്ള വിവാദത്തിൽ എന്താണ് വ്യത്യാസം?
ഇവിഎം വിവാദം തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായിരുന്നില്ല. ഇവിഎം ഉപയോഗിച്ച് വോട്ടിങ് കൃത്രിമം നടന്നേക്കാം എന്നാണ് വിമർശനം ഉയർന്നത്. ഞാൻ ചുമതലയേൽക്കുമ്പോൾ ഇവിഎം വിവാദം കത്തി നിൽക്കുകയാണ്. ബിജെപിയായിരുന്നു ഇവിഎം വിവാദത്തിൽ മുൻപിൽ. ആരാണ് അതിലെ ഇപ്പോഴത്തെ ചാംപ്യൻ? ബിജെപി. ഡെമോക്രസി അറ്റ് റിസ്ക് എന്ന പേരിൽ അവർ പുസ്കതം വരെ എഴുതി.
ഞാൻ ഒരു സർവകക്ഷി യോഗം വിളിച്ചു. ആ യോഗത്തിന്റെ അധ്യക്ഷൻ ചന്ദ്രബാബു നായിഡു ആയിരുന്നു. ഇവിഎം സുതാര്യമല്ല എന്നാണ് ഈ യോഗത്തിൽ ചന്ദ്രബാബ നായിഡു പറഞ്ഞത്. അതിന് പകരം വിവിപിഎടി ഉപയോഗിക്കാൻ പറഞ്ഞു. ഞാൻ അതിന് നിർദേശവും നൽകി. അങ്ങനെയാണ് വിശ്വാസ്യത നേടിയെടുക്കേണ്ടത്.
ഋതിക ചോപ്ര:അങ്ങയുടെ കാലത്താണ് കോൺഗ്രസ് ഇതുപോലൊരു ആരോപണം ഉന്നയിച്ചിരുന്നത് എങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു?
ഞാൻ വളരെ ലിബറലായ ഒരു വ്യക്തിയാണ്. ഇങ്ങനെയൊരു സ്ഥാനത്ത് ഇരിക്കുമ്പോൾ തുറന്ന മനസായിരിക്കണം, എന്റെ ഓഫീസിന് വ്യക്തമായി അറിയാം പ്രതിപക്ഷ പാർട്ടികൾ അപ്പോയിന്റ്മെന്റ് ചോദിച്ചാൽ മിനിറ്റുകൾക്കുള്ളിൽ അത് അനുവദിക്കണം എന്ന്. ആ കാലത്ത് എന്റെ തുറന്ന ചിന്താഗതിയുടെ ഫലം അനുഭവിച്ചത് ബിജെപിയാണ്. എന്നാൽ ഇന്ന് 23 പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ അപ്പോയ്ന്റ്മെന്റ് നിഷേധിച്ചു എന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു.
വികാസ് പതക്:എംഎസ് ഗിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനായിരുന്നു. പിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേരുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ശരിയായ വിധമാണ് പ്രവർത്തിച്ചിരുന്നത് എങ്കിൽ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് അദ്ദേഹം ഒഴിവാക്കുമായിരുന്നില്ലേ?
അതിന് ഭരണഘടനയിലോ നിയമത്തിലോ ഒരു തടസവും ഇല്ല. പക്ഷേ ഞാൻ ആ സമീപനത്തോട് യോജിക്കുന്നില്ല. കോൺഗ്രസിന് അനുകൂലമായി പ്രവർത്തിച്ചത് കൊണ്ടാണ് കേന്ദ്ര മന്ത്രി സ്ഥാനം ലഭിച്ചത്എന്ന ആരോപണം ഉണ്ട്, എനിക്ക് നേരെ അങ്ങനെയൊരു വാഗ്ദാനം വന്നാൽ ഞാൻ അപ്പോൾ തന്നെ നിരസിക്കും.
Also Read: ചില രാഷ്ട്രീയ പാർട്ടികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു: ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ
ഹരീഷ് ദാമോദരൻ:ടി എൻ ശേഷൻ കോൺഗ്രസിന്റെ പിന്തുണയോടെ ലാൽ കൃഷ്ണ അദ്വാനിക്കെതിരെ 1999ൽ മത്സരിച്ചിരുന്നു.
പക്ഷേ അദ്ദേഹത്തിന്റെ നേട്ടങ്ങൾ വളരെ വലുതണ്. വലിയ ലക്ഷ്യങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മഹാനായ മനുഷ്യൻ എന്ന നിലയിൽ ജനങ്ങൾ തന്നെ കാണും എന്നാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. അതൊരു തെറ്റാണ്. പക്ഷേ അദ്വാനിക്കെതിരെ മത്സരിച്ചു എന്നത് കൊണ്ട് ടിഎൻ ശേഷന്റെ നേട്ടങ്ങൾ കണ്ടില്ലെന്ന് വെക്കാനാവില്ല.
മനോജ് സി ജി: വോട്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരു ഓട്ടോമേറ്റഡ് സോഫ്റ്റവയർ ഉപയോഗിക്കുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. അങ്ങനെ ചെയ്യാനാവുമോ?
ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നൽകണം. രാഷ്ട്രീയക്കാരുടെ കണ്ണിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മോശക്കാരാവുന്നതിനേക്കാൾ എന്നെ അലട്ടുന്നത് ജനങ്ങളുടെ കണ്ണിൽ കമ്മിഷൻ മോശമാകുന്നതാണ്.
ഹരികൃഷ്ണ ശർമ: ഭരണകക്ഷിയായ ബിജെപിക്ക് ഒരു വർഷം 2000 കോടി രൂപ സംഭാവനയായി ലഭിക്കുന്നു. സംഭാവന സ്വീകരിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്ന് അഭിപ്രായമുണ്ടോ?
ഭരണകക്ഷിക്ക് കൂടുതൽ സംഭാവന ലഭിക്കുന്നത് സ്വാഭാവികമാണ്. കാരണം ബിസിനസുകാർക്ക് സർക്കാരിനെ പ്രീതിപ്പെടുത്തണം. കരാറുകളും, വായ്പകളും, ലൈസൻസുകളുമെല്ലാം ലഭിക്കുന്നതിനായാണ് ഈ സംഭാവനകൾ അവർ നൽകുന്നത്. ഇതെല്ലാം യാഥാർത്യമാണ്. ഭരണകക്ഷിക്ക് കൂടുതൽ പണം ലഭിക്കുന്നു എന്നതിൽ എനിക്ക് ഒരു പരാതിയും ഇല്ല. അത് സ്വാഭാവികമാണ്.
എസ് വൈ ഖുറേഷിയുമായുള്ള ഇന്ത്യൻ എക്സ്പ്രസിന്റെ സംവാദം മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യു
Read More: പ്രായം 124 നോട്ട്ഔട്ട്; കന്നി വോട്ടർ; തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടിലാക്കിയ 35കാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.