/indian-express-malayalam/media/media_files/2025/08/17/ec-pressmeet-2025-08-17-18-26-13.jpg)
ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താസമ്മേളനം (എക്സ്പ്രസ് ഫൊട്ടൊ)
ന്യൂഡല്‍ഹി: ബിഹാർ വോട്ടര്‍പട്ടികയിലെ സൂക്ഷ്‌മ പരിശോധനയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിലെ ക്രമക്കേടുകളും വോട്ട് മോഷണവും സംബന്ധിച്ച ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ). ഇത്തരത്തിലുള്ള ആരോപണങ്ങല്‍ ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Also Read:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി
വോട്ടിങ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞിരുന്നു. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, വോട്ടര്‍മാരുടെ അവകാശമില്ലാതെ അവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിമര്‍ശിച്ചു.
സംഭവത്തില്‍ രാഹുല്‍ ഗാന്ധി സത്യവാങ്‌മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ ക്ഷമ ചോദിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ അതിനർഥം അദ്ദേഹത്തിൻ്റെ ആരോപണങ്ങൾ തെറ്റാണെന്നാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.വ്യാജ വോട്ട് ആരോപണത്തില്‍ 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്‍കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണെന്നും കമ്മിഷന്‍ ചോദിച്ചു.
Also Read:ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട്: രാഹുൽ ഗാന്ധി
18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാരും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്‌ത് വോട്ട് രേഖപ്പെടുത്തണമെന്ന് ഭരണഘടന നിർബന്ധമാക്കുന്നു. പക്ഷപാതപരമായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷൻ, എല്ലാ രാഷ്ട്രീയ പാർട്ടികളും കമ്മിഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളതിനാൽ തങ്ങള്‍ക്ക് വിവേചനം കാണിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.
കമ്മിഷന് ഭരണകക്ഷിയെയും പ്രതിപക്ഷ പാർട്ടികളെയും തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാവരെയും തുല്യമായി പരിഗണിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരിക്കലും അതിൻ്റെ ഭരണഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ഗ്യാനേഷ് കുമാർ ഊന്നിപ്പറഞ്ഞു.എല്ലാവരും തിരഞ്ഞെടുപ്പു കമ്മിഷന് മുന്നിൽ തുല്യരാണെന്ന് അദ്ദേഹം ആവർത്തിച്ചു.
കുടിയേറ്റം പോലുള്ള പ്രശ്‌നങ്ങൾ കാരണം ചില ആളുകൾക്ക് ഒന്നിലധികം വോട്ടർ കാർഡുകൾ ഉള്ള അവസ്ഥ ഉണ്ടായി. സെപ്റ്റംബർ ഒന്ന് വരെ ബിഹാറിലെ വോട്ടർ പട്ടികയിലെ പിശകുകൾ ഉന്നയിക്കാൻ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരണമെന്ന് തങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അതിനുശേഷം ഒന്നും ചെയ്യാൻ കഴിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഒന്നരമണിക്കൂർ നീണ്ടതായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻറെ വാർത്താസമ്മേളനം.
Read More: ആരാകും ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us