/indian-express-malayalam/media/media_files/uploads/2019/11/sanjay-raut.jpg)
സഞ്ജയ് റാവത്ത് (ഫയൽ ചിത്രം)
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ മണ്ഡലത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പരാജയപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശ്രമിച്ചുവെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്നയിലാണ് റാവത്തിന്റെ ആരോപണം. അവസാന സമയം മാത്രമാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗഡ്കരിക്കായി പ്രചാരണത്തിനിറങ്ങിയെതന്നും തന്റെ ലേഖനത്തിൽ ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ആരോപിച്ചു.
“നാഗ്പൂരിൽ ഗഡ്കരിയുടെ പരാജയം ഉറപ്പാക്കാൻ, മോദിയും ഷായും ഫഡ്‌നാവിസും ഒത്തുചേർന്ന് ശ്രമിച്ചു),”കേന്ദ്രമന്ത്രി പരാജയപ്പെടാൻ പോകുന്നില്ലെന്ന് വ്യക്തമായപ്പോൾ മാത്രമാണ് ഫഡ്‌നാവിസ് ഗഡ്കരിക്ക് വേണ്ടി പ്രചാരണം നടത്തിയതെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനാകും അമിത് ഷാ ശ്രമിക്കകുകയെന്നും സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായ റാവുത്ത് തന്റെ കോളത്തിൽ എഴുതി. അതേ സമയം
ശിവസേന (യുബിടി) നേതാവിന്റെ ആരോപണങ്ങൾ തീർത്തും അസംബന്ധമാണെന്ന് ബിജെപി സംസ്ഥാൻ നേതൃത്വം പ്രതികരിച്ചു.
സെൻസേഷണൽ പ്രസ്താവനകൾ നടത്തുന്ന ശീലം സഞ്ജയ് റാവുത്തിനുണ്ടെന്ന് മുതിർന്ന ബിജെപി മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു. എന്നാൽ ഇത്തവണ അദ്ദേഹം പരിഹാസ്യമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്, അത് വ്യാജവും തീർത്തും അസംബന്ധവുമാണ്. വസ്തുതകളെ അടിസ്ഥാനപ്പെടുത്താത്ത പ്രസ്താവനകൾ നടത്തുന്നതിനാണ് സഞ്ജയ് റാവത്ത് അറിയപ്പെടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മര്യാദയുടെ എല്ലാ പരിധികളും റാവത്ത് ഇത്തവണ മറികടന്നെന്നും ബവൻകുലെ വിമർശിച്ചു.
റൗത്ത് സ്വന്തം പാർട്ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബവൻകുലെ പറഞ്ഞു, അതിപ്പോൾ വിരലിലെണ്ണാവുന്ന അംഗങ്ങളുടെ പാർട്ടിയായി ചുരുങ്ങിയെന്നും ബിജെപി നേതാവ് പരിഹസിച്ചു. “ജൂൺ 4 ന് ഫലം വന്നതിന് ശേഷം, ശിവസേനയിൽ (യുബിടി) ഇപ്പോൾ ഉള്ളവർ പോലും അവിടെയുണ്ടാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന നാഗ്പൂർ ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും കോൺഗ്രസിന്റെ വികാസ് താക്കറെയും തമ്മിലായിരുന്നു മത്സരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us