scorecardresearch

സ്പീക്കർ കസേരയ്ക്കായുള്ള അവകാശവാദം തള്ളാതെ ടി.ഡിപി; ബിജെപി എന്ത് തീരുമാനിച്ചാലും പിന്തുണയെന്ന് ജെഡിയു

author-image
WebDesk
New Update
Tyagi

ബിജെപി എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അതിനെ പിന്തുണയ്ക്കും,” ജെഡിയു ദേശീയ ജനറൽ സെക്രട്ടറി കെ സി ത്യാഗി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

ഡൽഹി: എൻഡിഎ സർക്കാരിലെ ലോക്സഭാ സ്പീക്കർ പദവിയ്ക്കായി ജെഡിയുവും ടിഡിപിയും അവകാശവാദം ഉന്നയിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പ്രസ്താവനയിൽ പിടികൊടുക്കാതെ എൻഡിഎ സഖ്യകക്ഷികൾ. സ്പീക്കർ പദവി സംബന്ധിച്ച് ബിജെപി എന്ത് തീരുമാനിച്ചാലും അതിനൊപ്പമാവും തങ്ങളെന്ന് ജെഡിയു വ്യക്തമാക്കുമ്പോൾ ഇക്കാര്യത്തിൽ തൽക്കാലം പ്രതികരിക്കാൻ ഇല്ലെന്നാണ് ടിഡിപിയുടെ നിലപാട്. 

Advertisment

സ്പീക്കർ പദത്തിലേക്ക് ബിജെപി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്ന് ജെഡിയു ശനിയാഴ്ച അറിയിച്ചു.
“കോൺഗ്രസ് ചർച്ചകളെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. അതിൽ യാതൊരു അർത്ഥവുമില്ല, ഭരണസഖ്യത്തിലെ ഏറ്റവും വലിയ കക്ഷി സ്പീക്കറെ വിളിക്കുന്നതാണ് കീഴ്വഴക്കം.  ബിജെപി എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അതിനെ പിന്തുണയ്ക്കും,” ജെഡിയു ദേശീയ ജനറൽ സെക്രട്ടറി കെ സി ത്യാഗി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ലോക്‌സഭാ സ്പീക്കറാകാനുള്ള തങ്ങളുടെ നോമിനിക്കായി ടിഡിപി അവകാശ വാദം ഉയർത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് ടിഡിപി നേതാവ് കൊമ്മാറെഡ്ഡി ഒഴിഞ്ഞുനിന്നു. എന്നാൽ, പാർട്ടി ഈ ഓപ്ഷൻ നിരാകരിച്ചിട്ടില്ലെന്ന് ടിഡിപി വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സ്പീക്കർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ എല്ലാ പങ്കാളികളെയും പോലെ ഞങ്ങൾക്കും ഒരു അഭിപ്രായമുണ്ട്," ഉറവിടം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 240 സീറ്റുകളുള്ള ബി.ജെ.പി കേവല ഭൂരിപക്ഷമായ 272ൽ താഴെയായതിനാൽ ടി.ഡി.പിയുടെയും ജെ.ഡി (യു) വിന്റേയും പിന്തുണ എൻഡിഎ സർക്കാരിന് നിർണായകമാണ്. ടിഡിപി 16 സീറ്റുകൾ നേടിയപ്പോൾ ജെഡിയു 12 സീറ്റുകൾ നേടിക്കൊണ്ടാണ് സഖ്യകക്ഷി സർക്കാരിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത്. 

Advertisment

സ്പീക്കർ കസേരയിൽ അവകാശവാദം ഉന്നയിക്കാനുള്ള ഓപ്ഷൻ ടിഡിപി തള്ളിക്കളയാത്തതിനാൽ, ജെഡിയുവിന്റെ നിലപാട് ബിജെപിക്ക് ആശ്വാസം പകരുന്നതാണ്. സ്പീക്കർ സ്ഥാനം തങ്ങളുടെ നോമിനിക്കായി നിലനിർത്താൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നും സഖ്യകക്ഷികളെ ഇതിനകം തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു.

Read More

Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: