/indian-express-malayalam/media/media_files/uploads/2019/04/mazood-azhar.jpg)
JeM Chief Mazood Azhar Global Terrorist: ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ ആണ് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നത് ചൈന മാത്രമാണ്. എന്നാല്‍, ഇത്തവണ ചൈന എതിര്‍പ്പ് പിന്‍വലിച്ചു. പുല്‍വാമയിലെ ഭീകരാക്രണത്തിന് പിന്നാലെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്. യു.എന്‍.എസ്.സി 1267 സാങ്ഷന്‍ ലിസ്റ്റിലാണ് ആഗോള ഭീകരനായി മസൂദ് അസറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദിനെതിരെ നിലപാട് കടുപ്പിച്ചെങ്കിലും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. എന്നാല്‍, യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു.
Big,small, all join together.
Masood Azhar designated as a terrorist in @UN Sanctions list
Grateful to all for their support. #Zerotolerance4Terrorism
— Syed Akbaruddin (@AkbaruddinIndia) May 1, 2019
Read More: മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുന്ന കാര്യത്തിൽ ശരിയായ തീരുമാനമെടുക്കും: ചൈന
ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ശരിയായ തീരുമാനം എടുക്കുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം മസൂദ് അസറിനെ യുഎൻ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ചൈന സാങ്കേതികമായ ഇടപ്പെടൽ നടത്തി തടഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമാണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവനെതിരെ നടപടിയ്ക്ക് ശുപാർശ വന്നത്. എന്നാൽ നാലാം തവണയും ചൈന ഇടപ്പെട്ടതോടെ ഇത് നടന്നില്ല.
Read More: മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് ചൈന
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നാല് തവണയാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ, നാല് തവണയും ചെെന എതിർപ്പ് അറിയിച്ചു. അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നങ്ങൾ വഷളാക്കുമെന്നായിരുന്നു ചെെന കഴിഞ്ഞ തവണ പ്രതികരിച്ചത്. അസറിനെതിരെ വ്യക്തമായ തെളിവില്ലെന്നും ചെെന യുഎൻ രക്ഷാസമിതിയിൽ പറഞ്ഞിരുന്നു.
Read More: ‘മസൂദ് അസറിന് ബോംബുണ്ടാക്കാന്‍ പോലും അറിയില്ല’; അജിത് ഡോവലിന്റെ അഭിമുഖവുമായി കോണ്‍ഗ്രസ്
യുഎന്നിലെ ഇന്ത്യൻ അംബാസിഡർ സയീദ് അക്ബറുദ്ദീനാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ രാജ്യങ്ങൾക്കും ഇന്ത്യൻ അംബാസിഡർ നന്ദി അറിയിച്ചു. ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനാൽ മസൂദ് അസറിന് സംരക്ഷണം നൽകാൻ പാകിസ്ഥാന് സാധിക്കില്ല. ഫ്രാൻസാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം സജീവമാക്കി നിർത്തിയത്. യുഎൻ രക്ഷാസമിതിയിൽ മസൂദിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചതും ഫ്രാൻസ് ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.