ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘മസൂദ് അസര്‍ജി’ എന്ന് വിളിച്ചെന്ന ബിജെപി ആരോപണത്തിന് കോണ്‍ഗ്രസിന്റെ മറുപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പഴയ അഭിമുഖം ഉയര്‍ത്തിക്കാണിച്ചാണ് കോണ്‍ഗ്രസ് മറുപടിയുമായെത്തിയിരിക്കുന്നത്. 2010 ലെ ഒരു അഭിമുഖത്തില്‍ അജിത് ഡോവല്‍ മസൂദ് അസറിന് ക്ലീന്‍ ചിറ്റ് നല്‍കുന്നുണ്ട്. ഇതാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.
”മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഭീകരവാദിയെ വിട്ടുകൊടുത്തതിന് ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. അഭിമുഖത്തില്‍, മസൂദ് അസറിനെ വിട്ടു കൊടുത്തത് രാഷ്ട്രീ നീക്കമാണെന്നായിരുന്നു ഡോവല്‍ പറഞ്ഞത്” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
Read More: രാഹുല്‍ ഗാന്ധിയുടെ ‘മസൂദ് അസ്ഹർ ജി’ പരാമര്‍ശം വിവാദമാകുന്നു; വിമര്‍ശനവുമായി ബിജെപി
”നരേന്ദ്രമോദിയും രവിശങ്കര്‍ പ്രസാദും ഇനിയെങ്കിലും ദേശ ദ്രോഹ പ്രവര്‍ത്തി അംഗീകരിക്കുമോ’ എന്നും സുര്‍ജെവാല ചോദിച്ചു. 2010 ലെ അഭിമുഖത്തിന്റെ ലിങ്കും സുര്‍ജെവാല പുറത്ത് വിട്ടിട്ടുണ്ട്.
Modi Govt’s NSA, Ajit Doval’s ‘clean chit certificate’ to terrorist, Masood Azhar revealed (//t.co/XgtDuCZAdF)-
1 Masood doesn’t know how to fabricate an IED.
2 Masood is not a marksman.
3. After releasing Masood, tourism in J&K has gone up by 200%#BJPLovesTerrorists
2/n pic.twitter.com/dh2vvmFQk9— Randeep Singh Surjewala (@rssurjewala) March 12, 2019
”തീവ്രവാദിയായ മസൂദ് അസറിന് മോദി സര്‍ക്കാറിലെ എന്‍എസ്എ അജിത് ദോവല്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് വെളിവായിരിക്കുകയാണ്. മസൂദ് അസറിന് എങ്ങനെയാണ് ഒരു ഐഇഡി ഉണ്ടാക്കേണ്ടതെന്ന് അറിയില്ല. അയാള്‍ക്ക് ഉന്നംപിഴക്കാതെ വെടിവെക്കാന്‍ അറിയില്ല. മസൂദിനെ മോചിപ്പിച്ചശേഷം ജമ്മുകശ്മീരിലെ ടൂറിസം 200% വര്‍ധിച്ചു.’ എന്നൊക്കെയാണ് അഭിമുഖത്തില്‍ ഡോവല്‍ പറഞ്ഞതെന്നും സുര്‍ജെവാല പറയുന്നു.
Read Also: മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍: പിന്തുണ തേടി ഇന്ത്യ; നിലപാട് വ്യക്തമാക്കാതെ ചൈന
2 questions to BJP & select Bhakt Media,who deliberately seek to twist the ‘Masood’ sarcasm of Rahulji-:
1 Did NSA Doval not escort & release terrorist Masood Azhar in Kandahar?
2 Did Modiji not invite Pak's rogue ISI to investigate Pathankot terror attack? #BJPLovesTerrorists pic.twitter.com/nBvjsQi7Mp
— Randeep Singh Surjewala (@rssurjewala) March 11, 2019
വാജ്പേയി സര്‍ക്കാര്‍ മസൂദ് അസറിനെ വിട്ടുകൊടുത്ത കാര്യം ചൂണ്ടിക്കാട്ടി ബിജെപിയ്ക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 1999 ല്‍ കാണ്ഡഹാറില്‍ വിമാനം തട്ടിയെടുത്ത ഭീകരവാദികളുടെ ആവശ്യം മസൂദ് അസറിനെ വിട്ടുകൊടുക്കുക എന്നതായിരുന്നു. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുല്‍ പുറത്തുവിട്ടിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook