/indian-express-malayalam/media/media_files/2025/03/10/vQXouM871smdCH0EjbIC.jpg)
മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും
ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡിനെ കാര്‍ണി പരാജയപ്പെടുത്തി. 59കാരനായ മാര്‍ക്ക് കാര്‍ണി 86 ശതമാനം വോട്ടാണ് നേടിയത്.
നീണ്ട ഒന്‍പത് വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. പൊതുസമ്മതി വന്‍തോതില്‍ ഇടിഞ്ഞതോട് കൂടിയായിരുന്നു രാജി. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ ഉടനൊരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി പറഞ്ഞു. അതേസമയം, കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ തുടക്കക്കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ബാങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണര്‍ ആയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാള്‍ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.