/indian-express-malayalam/media/media_files/2024/11/16/0SDGxCz4FPnY24ArqUna.jpg)
ഫയൽ ഫൊട്ടോ
റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തർ മേഖലയിലെ കൊണ്ടഗാവ്, നാരായൺപൂർ ജില്ലാ അതിർത്തിയിലെ വന മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് 13 ലക്ഷം വില പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു എകെ 47 റൈഫിളും മറ്റു ചില സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജില്ലാ റിസർവ് ഗാർഡും (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സും ചൊവ്വാഴ്ച വൈകീട്ട് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റ് വിമുക്ത പ്രദേശമാണെന്ന് കഴിഞ്ഞ ഡിസംബറിൽ ഛത്തീസ്ഗഡ് സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പറഞ്ഞ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കാങ്കർ, നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ, സുക്മ എന്നീ ജില്ലകൾ ഉൾപ്പെടുന്ന വിശാലമായ ബസ്തർ മേഖലയുടെ ഭാഗമാണ് ഏറ്റുമുട്ടലുണ്ടായ പ്രദേശം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് ബസ്തർ.
8 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഈസ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റി അംഗം (ഡിവിസിഎം) ഹൽദാർ, 5 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന ഏരിയ കമ്മിറ്റി അംഗം (എസിഎം) റാമെ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 140 ആയി. ഇതിൽ 123 പേരും കൊല്ലപ്പെട്ടത് ബസ്തർ മേഖലയിലായിരുന്നു.
Read More
- Waqf Amendment Bill: പശ്ചിമബംഗാളിലെ കലാപത്തിന് പിന്നിൽ സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണമെന്ന് പോലീസ്
- Waqf Amendment Bill: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം;കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം
- Waqf Amendment Bill: വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.