scorecardresearch

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് ഒരു കോടി വിലയിട്ട നോതവ് ഉൾപ്പെടെ 14 പേരെ വധിച്ചു

കോബ്രാ യൂണിറ്റ് അടക്കം 11 ടീമുകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു

കോബ്രാ യൂണിറ്റ് അടക്കം 11 ടീമുകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
maoists killed joint operation

എക്സ്‌പ്രസ് ഫൊട്ടോ

റായ്പൂർ​: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമെന്ന് കരുതുന്ന ജയറാം എന്ന ചലപതി  അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Advertisment

ഒഡീഷ അതിർത്തിക്കടുത്തുള്ള ഗരിയാബന്ദ് ജില്ലയിലെ കടുവാ സങ്കേതത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ. തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച പുലർച്ചെയുമായി നടന്ന വെടിവയ്പ്പിൽ ചലപതി അടക്കം 12 പേർ കൊല്ലപ്പെട്ടതായി ഗാരിയബന്ദ് പൊലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കോബ്രാ യൂണിറ്റ് ഉൾപ്പെടെ 11 ടീമുകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. മാവോയിസ്റ്റ് നേതാവ് സുനിലിൻ്റെ നേതൃത്വത്തിലുള്ള 25-30 വെര മാവോയിസ്റ്റുകൾ ഏറ്റുമുട്ടൽ നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് വനിതാ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിനു തെട്ടുപിന്നാലെയാണ് പുതിയ മാവോയിസ്റ്റ് മരണങ്ങൾ.

'ജനുവരി 19ന് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ഗരിയാബന്ദിൽ നിന്ന് 60- 70 കിലോമീറ്റർ അകലെയുള്ള ഉദന്തി സീതാനാദി കടുവാ സങ്കേതത്തിലാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഏറ്റുമുട്ടലുണ്ടായത്. 21ന് രാത്രി വൈകിയും അതിരാവിലെയുമായി 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കാം. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്,' ഛത്തീസ്ഗഢ് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

Advertisment

Maoist Chathisgarh maoist firing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: