/indian-express-malayalam/media/media_files/2025/06/27/taiwan-insurance-case-2025-06-27-13-33-21.jpg)
12 കോടി ഇൻഷുറൻസ് തുകയ്ക്കായി 10 മണിക്കൂർ ഐസിൽ കാൽവെച്ചു
തായ്‌വാൻ: ഇൻഷുറൻസ് തുകയ്ക്കായി പലതരത്തിലുള്ള തട്ടിപ്പുകൾ കണ്ടിട്ടുണ്ട്. എന്നാൽ, സ്വന്തം കാൽപാദം മുറിച്ചുമാറ്റി പണം തട്ടാനുള്ള വിചിത്രമായ ശ്രമമാണ് തായ്‌വാനിൽ പോലീസ് പൊളിച്ചടുക്കിയത്.
Also Read: വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി; യു.എസിന് കനത്ത പ്രഹരം നൽകി
തായ്‌പേയിലെ ഒരു സർവ്വകലാശാല വിദ്യാർഥിയായ ഷാങ് ആണ് സംഭവത്തിലെ പ്രധാനകഥാപാത്രം. ഇൻഷുറൻസ് കമ്പനികളെ വഞ്ചിക്കാൻ ബോധപൂർവ്വം തന്റെ കാലുകൾ ഡ്രൈ ഐസിൽ വെച്ച് മരവിപ്പിക്കുകയായിരുന്നു ഷാങ്. പത്ത് മണിക്കൂറാണ് ഇയാൾ സ്വന്തം കാലുകൾ ഐസിൽ വെച്ചത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഷാങ് അഞ്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പല ഇൻഷുറൻസ് എടുത്തിരുന്നു. ആരോഗ്യം, ജീവൻരക്ഷ,അപകടം, ദീർഘകാല പരിചരണം, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾക്കൊള്ളുന്ന ഒന്നിലധികം പോളിസികളാണ് യുവാവ് എടുത്തത്. 2023-ലാണ്് ഷാങ് തന്റെ സുഹൃത്ത് ലിയാവോയുമായി ചേർന്ന് ഒരു അപകടം വ്യാജമായി സൃഷ്ടിക്കാൻ ഗൂഢാലോചന തുടങ്ങുന്നത്.
Also Read:യുദ്ധം അവസാനിച്ചിട്ടും ആയത്തുള്ള ഖമേനി എവിടെ ?
അപകടം വ്യാജമായി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇരുവരും ഡ്രൈ ഐസ് വാങ്ങി ഷാൻ തന്റെ പാദങ്ങൾ ഡ്രൈ ഐസിലേക്ക് വെയ്ക്കുകയായിരുന്നു. കാൽ ഐസ്‌പെട്ടിയിൽ നിന്ന മാറ്റാതിരിക്കാൻ ലിയാവോ ഷാങിനെ കസേരയിൽ കെട്ടിയിടുകയും ചെയ്തു. പുലർച്ചെ രണ്ട് മുതൽ അടുത്ത ദിവസം ഉച്ചയ്ക്ക് 12 വരെ ഷാങ് ഇതേ ഇരിപ്പിൽ ഇരുന്നെന്ന് പോലീസ് പറയുന്നു.
കൃത്യമമായി സൃഷ്ടിച്ച അപകടത്തിന്റെ വീഡിയോ ലിയാവോ തന്റെ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇരുവരും ഫ്രോസ്റ്റ്‌ബൈറ്റ്, ബോൺ നെക്രോസിസ്, സെപ്‌സുസ് തുടങ്ങിയ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തി. താൻ സ്ഥിരമായി രാത്രികാലങ്ങളിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കാറുണ്ടെന്നും അതിന്റെ ഫലമായി കാൽപാദത്തിലെ ചർമ്മവും അതിനിടയിലെ ടിഷ്യൂകളും തണുത്തുറയുന്ന ഫ്രോസ്റ്റ്‌ബൈറ്റ് എന്ന് രോഗത്തിന് ചികിത്സ തേടിയാണ് എത്തിയതെന്നുമാണ് ഷാങ് ഡോക്ടർമാരോട് പറഞ്ഞത്.
Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്
വിദ്ഗധ പരിശോധയിൽ ഷാങിന്റെ കാൽപാദങ്ങൾ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതിനുപിന്നാലെയാണ് ഏകദേശം 12 കോടിയുടെ ഇൻഷുറൻസ് ക്ലെയിമിനായി ഷാങ് ഇൻഷുറൻസ് കമ്പനികളെ സമീപിച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഷാങിന് ഏകദേശം ആറുലക്ഷത്തോളം രൂപ ലഭിക്കുകയും ചെയ്തു.
എന്നാൽ ചില ഇൻഷുറൻസ് കമ്പനികൾക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇൻഷുറൻസ് കമ്പനികളുടെ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ലിയോവയാണെന്നാണ് തായ്‌വാൻ കോടതിയുടെ കണ്ടെത്തൽ. ഷാങിന് രണ്ട് വർഷവും ലിയാവോയ്ക്ക് ആറ് വർഷവും കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്.
Read More
വെടിനിർത്തൽ നിലവിൽ വന്നു; പശ്ചിമേഷ്യ ശാന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.