scorecardresearch

മോദിയുടെ 'ധ്യാനം' സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം; വിമർശനവുമായി മമതാ ബാനർജി

ധ്യാനം സംപ്രേഷണം ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനമാകുമെന്നും അങ്ങനെ സംഭവിച്ചാൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മമത

ധ്യാനം സംപ്രേഷണം ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനമാകുമെന്നും അങ്ങനെ സംഭവിച്ചാൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മമത

author-image
WebDesk
New Update
Bengal-Mamata

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിൽ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ധ്യാനം ചെയ്യുന്നത് ക്യാമറയിൽ പകർത്തേണ്ട കാര്യമുണ്ടോയെന്നും ഇത് ആളുകളെ കാണിക്കാനുള്ള മോദിയുടെ വിലകുറഞ്ഞ തന്ത്രങ്ങളിലൊന്നാണെന്നും മമത തുറന്നടിച്ചു. പ്രധാനമന്ത്രിയുടെ ധ്യാനം സംപ്രേഷണം ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട ലംഘനമാകുമെന്നും അങ്ങനെ സംഭവിച്ചാൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മമത വ്യക്തമാക്കി.  

Advertisment

“ധ്യാനം ചെയ്യുന്ന ആരെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അത് ചെയ്യുമോ? മോദി അടിസ്ഥാനപരമായി തന്റെ ധ്യാനം ആളുകളെ കാണിക്കാൻ വേണ്ടിയാണ് ചെയ്യുന്നത്. അതിന് തിരഞ്ഞെടുത്ത സ്ഥലം കൊള്ളാം. സ്വാമി വിവേകാനന്ദന് ഈ സ്ഥലം ഇഷ്ടപ്പെട്ടു. അവിടെ അദ്ദേഹം (മോദി) ധ്യാനിക്കും. അയാൾ ദൈവമാണെന്ന് സ്വയം പറയുന്നു. പിന്നെ എന്തിനു ധ്യാനിക്കണം...?" ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിനിടെ ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ബരുയിപൂരിൽ ബാനർജി പറഞ്ഞു.

മോദിയുടെ ധ്യാനം സംപ്രേക്ഷണം ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നും തൃണമൂൽ അദ്ധ്യക്ഷ പറഞ്ഞു. “അദ്ദേഹത്തിന് ഇങ്ങനെ പ്രചാരണം നടത്താൻ കഴിയില്ല. അദ്ദേഹത്തിന് ധ്യാനിക്കാൻ കഴിയും, പക്ഷേ അത് സംപ്രേഷണം ചെയ്യാൻ കഴിയില്ല. അത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്, അങ്ങനെയുണ്ടായാൽ ഞങ്ങൾ ഇസിഐക്ക് പരാതി നൽകും". മമത പറഞ്ഞു. 

തൃണമൂലിനെ പരാജയപ്പെടുത്താൻ ബംഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും ബാനർജി ആരോപിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അവരുടെ വോട്ടുകൾ ഇടതുപക്ഷത്തിനും ബാരാനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അവരുടെ വോട്ടുകൾ ബി.ജെ.പിക്കും കൈമാറുമെന്നും മമത പറഞ്ഞു. 

Advertisment

വ്യാഴാഴ്ച തമിഴ്‌നാട്ടിലെത്തുന്ന നരേന്ദ്ര മോദി കന്യാകുമാരി തീരത്ത് സ്ഥിതി ചെയ്യുന്ന വിവേകാനന്ദ പാറയിലാണ് ധ്യാനമിരിക്കുന്നത്.  മൂന്ന് ദിവസം പ്രധാനമന്ത്രി ധ്യാനമണ്ഡപത്തിലുണ്ടാകും. 

Read More

Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: