/indian-express-malayalam/media/media_files/VymE7KxeRtwu0B1Ka1Ap.jpg)
ഫയൽ ചിത്രം
തുടർച്ചയായി ഉണ്ടാകുന്ന നയതന്ത്ര തർക്കത്തിനിടയിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കൂടിയാലോചന കൂടാതെ തങ്ങളുടെ സാമ്പത്തിക മേഖലയിൽ ഇടപെടുന്നു എന്ന ആരോപണവുമായി മാലിദ്വീപ് രംഗത്ത്. മൂന്ന് മാലിദ്വീപ് മത്സ്യബന്ധന കപ്പലുകളിൽ കോസ്റ്റ് ഗാർഡുകൾ കയറിയ സംഭവത്തിന്റെ "സമഗ്ര വിശദാംശങ്ങൾ" നൽകാൻ മാലദ്വീപ് സർക്കാർ ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെട്ടു.
മാലിദ്വീപ് പ്രതിരോധ മന്ത്രാലയം, വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയിൽ, ജനുവരി 31 ന് ഒരു വിദേശ സൈന്യത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മാലദ്വീപ് മത്സ്യബന്ധന കപ്പലിൽ കയറിയതായി തങ്ങളുടെ സൈന്യത്തെ അറിയിച്ചിരുന്നുവെന്നും സ്ഥലത്ത് എത്തിയപ്പോൾ അവർ ഇന്ത്യൻ തീരസംരക്ഷണ സേനയിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതായും വ്യക്തമാക്കുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രണ്ട് ബോട്ടുകളിൽ കൂടി കയറിയതായി മാലിദ്വീപ് സൈന്യം പിന്നീട്സ്ഥിരീകരിച്ചു. എന്നാൽ അവർ ബോട്ടുകളിൽ എന്ത് കാര്യത്തിനാണ് എത്തിയതെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് 246, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് 253 എന്നിവിടങ്ങളിൽ നിന്നുള്ള ബോർഡിംഗ് ടീമുകൾക്കാണ് മത്സ്യബന്ധന ബോട്ടുകളെ ചോദ്യം ചെയ്യാനുള്ള ചുമതലയെന്നും പ്രസ്താവനയിൽ പറയുന്നു.
"ഫെബ്രുവരി 1, 2024 ന്, മാലിദ്വീപുകാർ മാലിദ്വീപ് എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനം നടത്തുമ്പോൾ, ബന്ധപ്പെട്ട അധികാരികളുമായി യാതൊരു ഏകോപനവുമില്ലാതെ നടത്തിയ ഓപ്പറേഷന്റെ വിശദാംശങ്ങൾ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
അതേസമയം, മാലിദ്വീപിന്റെ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം നവംബറിൽ മാലദ്വീപിൽ ചൈന അനുകൂല നേതാവായി പരക്കെ അറിയപ്പെടുന്ന പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിലെത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന പ്രസിഡൻഷ്യൽ റണ്ണോഫിൽ 45 കാരനായ മുയിസു, ഇന്ത്യയുമായി സൗഹൃദ നിലപാടുകളുള്ള ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹത്തിന്റെ മൂന്ന് മന്ത്രിമാർ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിനെ തുടർന്നും ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങളുണ്ടായിരുന്നു.
Read More
- എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം
- മോദിക്ക് കീഴിൽ ബിജെപി അജയ്യരല്ല, രാഹുലിന്റെ യാത്ര അസമയത്ത്: പ്രശാന്ത് കിഷോർ
- അധികാരസ്ഥാനത്തുള്ള പുരുഷ കായികതാരങ്ങൾ ലൈംഗിക പീഡന ആരോപണങ്ങൾക്ക് വിധേയരാകുന്നു; ബ്രിജ് ഭൂഷൺ കോടതിയിൽ
- 40 ലോക്സഭാ സീറ്റുകൾ പോലും ലഭിക്കില്ല; കോൺഗ്രസിനെ കടന്നാക്രമിച്ച് മമത
- ഇനി പാസ്പോർട്ട് പുതുക്കാൻ നാട്ടിലേക്ക് മടങ്ങേണ്ട; ഇന്ത്യൻ പാസ്പോർട്ട് ദുബായിൽ പുതുക്കാനുള്ള നടപടിക്രമങ്ങൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.