scorecardresearch

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു; ജോലി നഷ്ടപ്പെടുമെന്ന ഭയമെന്ന് മാതാപിതാക്കൾ

Madhya Pradesh teacher couple arrested: കുഞ്ഞിന്റെ മുകളിൽ വെച്ചിരുന്ന കല്ലുകൾ നീക്കി ഇവർ കുഞ്ഞിനെ വേഗം ആശുപത്രിയിലെത്തിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്

Madhya Pradesh teacher couple arrested: കുഞ്ഞിന്റെ മുകളിൽ വെച്ചിരുന്ന കല്ലുകൾ നീക്കി ഇവർ കുഞ്ഞിനെ വേഗം ആശുപത്രിയിലെത്തിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്

author-image
WebDesk
New Update
Madhyapradesh Teacher Couples

Photograph:(Express photo)

മധ്യപ്രദേശിൽ മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കൾ വനത്തിൽ ഉപേക്ഷിച്ചു. സർക്കാർ സ്കൂൾ അധ്യാപകരായ ദമ്പതികളാണ് ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചത്. പ്രദേശവാസികളാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്. 

Advertisment

അധ്യാപകരായ ഇവരുടെ നാലാമത്തെ കുഞ്ഞാണ് ഇത്. സെപ്തംബർ 23ന് ആണ് കുഞ്ഞ് ജനിച്ചത്. വനത്തിനുള്ളിൽ വലിയ കല്ലുകൾക്ക് അടിയിലായാണ് കുഞ്ഞിനെ ഇവർ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തൊട്ടടുത്ത ദിവസം ആ പ്രദേശത്തിലൂടെ കടന്ന് പോയവർ കുഞ്ഞിന്റെ കരച്ചിൽ കേട്ട തിരച്ചിൽ നടത്തുകയായിരുന്നു.

Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും

കുഞ്ഞിന്റെ മുകളിൽ വെച്ചിരുന്ന കല്ലുകൾ നീക്കി ഇവർ കുഞ്ഞിനെ വേഗം ആശുപത്രിയിലെത്തിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുഞ്ഞ്. കുഞ്ഞിനെ ഉപേക്ഷിച്ച ബാബ്ലു, രാജ്കുമാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് ഇരുവരും. ഇവർക്ക് 8, 6, 4 വയസുള്ള മൂന്ന് മക്കളുണ്ട്.

Advertisment

Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ

ജോലി നഷ്ടപ്പെടും എന്ന ഭീതിയെ തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മധ്യപ്രദേശ് സബ് റൂൾ(6), റൂൾ 6 മധ്യപ്രദേശ് സിവിൽ സർവീസ്, 1961 എന്നിവയിൽ പറയുന്നത് 2001, ജനുവരി 26ന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ജനിച്ചിട്ടുണ്ട് എങ്കിൽ സർവീസിലേക്ക് പരിഗണിക്കില്ല എന്നാണ് പറയുന്നത്. എന്നാൽ സർവീസിൽ തുടരുന്നവർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ഈ നിയമം അനുസരിച്ച് ജോലി നഷ്ടമാവില്ല എന്ന് മധ്യപ്രദേശ് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. 

Also Read:ലഡാക്കിന്റെ സംസ്ഥാന പദവി; ചർച്ചകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ, തീരുമാനം സംഘർഷത്തിന് പിന്നാലെ

അധ്യാപകർക്കെതിരെ ജില്ലാ തലത്തിൽ നടപടി എടുക്കും എന്നും കാരണം കാണിക്കൽ നോട്ടീസ് നൽകും എന്നും ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ പറഞ്ഞു. ഭാരതിയ ന്യായ സൻഹിതയിലെ സെക്ഷൻ 93 പ്രകാരം കുട്ടിയെ ഉപേക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

Read More:പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളും

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: