scorecardresearch

രാജ്യ പുരോഗതിക്ക് പെൺകുട്ടികൾ നല്ല ഭാര്യയും അമ്മയുമാവണം; ദീപക് വോറ മാപ്പ് പറയണമെന്ന് വിദ്യാർഥികൾ

പെൺകുട്ടികളോട് അവരുടെ പ്രഥമ പരിഗണന ഭാര്യ, അമ്മ എന്നീ റോളുകൾക്ക് നൽകണം എന്ന വാക്കുകൾ, ഇതെല്ലാം ചൂണ്ടിയാണ് കോളജിലെ വിദ്യാർഥി യൂണിയൻ ദീപക് വോറ ക്ഷാമാപണം നടത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

പെൺകുട്ടികളോട് അവരുടെ പ്രഥമ പരിഗണന ഭാര്യ, അമ്മ എന്നീ റോളുകൾക്ക് നൽകണം എന്ന വാക്കുകൾ, ഇതെല്ലാം ചൂണ്ടിയാണ് കോളജിലെ വിദ്യാർഥി യൂണിയൻ ദീപക് വോറ ക്ഷാമാപണം നടത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

author-image
WebDesk
New Update
Lady Shri Ram College

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ മുൻ നയതന്ത്രജ്ഞനായ ദീപക് വോറ മാപ്പ് പറയണം എന്ന് എൽഎസ്ആർ കോളജിലെ വിദ്യാർഥികൾ. കഴിഞ്ഞ ആഴ്ച വിദ്യാർഥികളുമായി നടത്തിയ സെഷനിൽ വോറയിൽ നിന്ന് സ്ത്രീവിരുദ്ധ, അപകീർത്തികരമായ ഇസ്ലാമോഫോബിക് ആയ, ക്വീർ വിരുദ്ധ പരാമർശങ്ങളാണ് വന്നതെന്ന് ആരോപിച്ചാണ് ഡൽഹിയിലെ എൽഎസ്ആർ വനിതാ കോളജിലെ വിദ്യാർഥികളും പൂർവ വിദ്യാർഥി യൂണിയനും വോറ ക്ഷമാപണം നടത്തണം എന്ന് ആവശ്യപ്പെടുന്നത്. 

Advertisment

തിങ്കളാഴ്ച വിദ്യാർഥി യൂണിയൻ പുറതുവിട്ട പ്രസ്താവനയിലാണ്വോറക്ഷമാപണംനടത്തണംഎന്ന് ആവശ്യപ്പെടുന്നത്. സെപ്തംബർ 11ന് നടന്ന സെഷനിലാണ് വോറയിൽ നിന്ന് വിവാദ പരാമർശങ്ങൾ വന്നത്. അൺസ്റ്റോപ്പബിൾ ഇന്ത്യ 2047 എന്ന വിഷയത്തിൽ ഇന്ത്യയുടെ ഭാവി പദ്ധതികൾ, നയതന്ത്രം, ദേശിയ വളർച്ച എന്നിവയിലെല്ലാം ഊന്നിയായിരുന്നു ചർച്ച നടത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിലവാരമില്ലാത്ത വാക്കുകളാണ് ദീപക് വോറയിൽ നിന്ന് വന്നത് എന്ന് സെഷനിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു.

Also Read: മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് ബിജെപി

നാല് ഭാര്യമാർ എന്നെല്ലാം പറഞ്ഞുള്ള തമാശകൾ, കോളജ് പ്രിൻസിപ്പലിനെതിരെ മോശം അർഥം വരുന്ന പരാമർശം, പെൺകുട്ടികളോട് അവരുടെ പ്രഥമ പരിഗണന ഭാര്യ, അമ്മ എന്നീ റോളുകൾക്ക് നൽകണം എന്ന വാക്കുകൾ, ഇതെല്ലാം ചൂണ്ടിയാണ് കോളജിലെ വിദ്യാർഥി യൂണിയൻ ദീപക് വോറ ക്ഷാമാപണം നടത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികൾ ഭാര്യ, അമ്മ എന്നീ റോളുകൾക്ക് മുൻഗണന നൽകുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുമെന്നാണ് വോറ സെഷനിൽ പറഞ്ഞത്.

Advertisment

Also Read: 2020ലെ ഡൽഹി കലാപം: 93 കേസുകളിൽ 17 എണ്ണത്തിലും തെളിവുകൾ 'കെട്ടിച്ചമച്ചു', പൊലീസിന് കോടതി വിമർശനം

രാമക്ഷേത്രത്തിന്റെ ശുദ്ധീകരണം ഇന്ത്യയുടെ സ്വാതന്ത്ര്യത്തോട് കൂട്ടിച്ചേർത്താണ് ദീപക് വോറ സംസാരിച്ചത്. ഇത് മതവികാരത്തിലൂന്നിയുള്ളതാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചു. വോറയുടെ പരാമർശങ്ങൾക്കെതിരെ അധികൃതരിൽ നിന്ന് ഉത്തരം തേടി 300 പൂർവ വിദ്യാർഥികൾ ഒപ്പുവെച്ച പെറ്റീഷൻ സമർപ്പിച്ചു.

Also Read: പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിർദേശവുമായി ഹൈക്കോടതി

കോളജിലെ ബിഎ പ്രോഗ്രാം വിഭാഗം സംഘടിപ്പിച്ച സെമിനാറിലെ സെഷനാണ് വിവാദമായത്. എന്നാൽ വോറയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ് എന്നും ഡിപ്പാർട്ട്മെന്റ് ആ ആശയങ്ങളോട് യോജിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

Read More: വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു, പ്രധാനമന്ത്രി മോദിക്ക് ട്രംപിന്റെ ജന്മദിനാശംസ സന്ദേശം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: