/indian-express-malayalam/media/media_files/PV8i3pxy9hKSAhjlv6Fn.jpg)
രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ ആകെ 16 കോടി വോട്ടർമാർക്കാണ് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നത്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2019 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ഘട്ടത്തിലേതുപോലെ രണ്ടാം ഘട്ടത്തിലും പോളിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തി.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വൈകുന്നേരം 6 മണിയോട് അടുത്ത് വോട്ട് ചെയ്യാൻ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. അതിനാൽതന്നെ, 64.2% ൽനിന്ന് പോളിങ് നേരിയ തോതിൽ ഉയരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതീക്ഷിക്കുന്നുണ്ട്.
2019-ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റുകളിൽ 85 എണ്ണത്തിലും 69.64% പോളിങ് രേഖപ്പെടുത്തി. ഇത്തവണ, ഏപ്രിൽ 19 ന് 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ, വോട്ടെടുപ്പ് ദിവസത്തെ താൽക്കാലിക പോളിങ് ഏകദേശം 63% ആയിരുന്നു, പിറ്റേ ദിവസത്തെ അവസാന കണക്ക് 66% ആയിരുന്നു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ മന്ദഗതിയിലുള്ള വോട്ടിങ്ങാണ് മൊത്തത്തിലുള്ള പോളിങ് ശതമാനത്തിൽ കുറവുണ്ടാക്കിയതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാത്രിവരെയുള്ള കണക്കുകൾ അനുസരിച്ച്, മഹാരാഷ്ട്രയിൽ 59.6%, ബിഹാറിൽ 57%, ഉത്തർപ്രദേശിൽ 54.8% എന്നിങ്ങനെയാണ് പോളിങ്. 2019-ൽ യഥാക്രമം 63%, 63%, 62% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ ആകെ 16 കോടി വോട്ടർമാർക്കാണ് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തോടെ ആകെയുള്ള 543 സീറ്റുകളിൽ മൂന്നിലൊന്നിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. രാജസ്ഥാൻ, കേരളം, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ വോട്ടെടുപ്പ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 13 സീറ്റുകളുള്ള രാജസ്ഥാനിൽ രാത്രി 11 മണിയോടെ 64.07% പോളിങ് രേഖപ്പെടുത്തി, 2019 ലെ പോളിങ് 68% ആയിരുന്നു. 20 ലോക്‌സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന കേരളത്തിൽ രാത്രി 11 മണിക്ക് 67.15% പോളിങ് രേഖപ്പെടുത്തി, 2019-ൽ 78% പോളിങ് രേഖപ്പെടുത്തി.
28 സീറ്റുകളുള്ള കർണാടകയിൽ പകുതി സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. രാത്രി 11 മണിക്ക് 68.38% പോളിങ് രേഖപ്പെടുത്തി, 2019-ൽ പോളിങ് 67% ആയിരുന്നു. സംസ്ഥാനത്തെ ബാക്കി 14 മണ്ഡലങ്ങളിൽ മൂന്നാം ഘട്ടമായ മേയ് ഏഴിന് വോട്ടെടുപ്പ് നടക്കും. ത്രിപുരയിലെ ഏക സീറ്റിൽ വെള്ളിയാഴ് നടന്ന വോട്ടെടുപ്പിൽ 79.59% പോളിങ് രേഖപ്പെടുത്തി. 2019ലെ പോളിങ് 82.9% ആയിരുന്നു.
Read More
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
- പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് അഖിലേഷ് കളത്തിലേക്ക്; യു.പിയിൽ എസ്.പിയുടെ അപ്രതീക്ഷിത ട്വിസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us