scorecardresearch

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടം ഇന്ന്; 58 നിയോജക മണ്ഡലങ്ങളിൽ വോട്ടർമാർ ബൂത്തിലേക്ക്

എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്

എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്

author-image
WebDesk
New Update
News | EVM makers | Lok sabha Election

ഫയൽ ചിത്രം

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ ഇന്ന് 58 സീറ്റുകളിൽ പോളിങ് നടക്കും.  എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഈ ഘട്ടം അവസാനിക്കുമ്പോൾ, ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും. അവസാനത്തെ ഏഴാം ഘട്ടത്തിൽ 57 സീറ്റുകളിൽ മാത്രമാണ് വോട്ടെടുപ്പ് ബാക്കിയുള്ളത്.

Advertisment

ഹരിയാനയിലെ ശേഷിക്കുന്ന 10 സീറ്റുകളിലും, ഡൽഹിയിലെ ഏഴ് സീറ്റുകളിലും, ജമ്മു കശ്മീരിലെ അഞ്ച് സീറ്റുകളുടെ അവസാനഘട്ട വോട്ടെടുപ്പും ഇന്ന് പൂർത്തിയാകും. അനന്ത്നാഗ്-രജൗരിയിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിൽ നിന്ന് ആറാം ഘട്ടത്തിലേക്ക് മാറ്റിയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഈ 58 സീറ്റുകളിൽ ഒന്നിലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ബിജെപി 40 സീറ്റുകൾ നേടുകയും ചെയ്തു. 

ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ് (ടിഎംസി), നാഷണൽ കോൺഫറൻസ് (എൻസി), സമാജ്‌വാദി പാർട്ടി (എസ്പി) എന്നിവയ്ക്ക് പുറമെ ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി), ബിജു ജനതാദളും (ബിജെഡി) കഴിഞ്ഞ തവണ വിജയം നേടിയിരുന്നു. ഇന്ത്യ മുന്നണിയുടെ 28.66% വോട്ട് ഷെയറുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎയിലെ പാർട്ടികൾക്ക് 51.36% വോട്ടുകൾ ലഭിച്ചു.

സ്ഥാനാർത്ഥികളുടെ എണ്ണത്തിലും വൻ വർധന

ഇന്ന് 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിഎസ്പിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയത് (54). ബിജെപി - 51, ബംഗാൾ ആസ്ഥാനമായുള്ള സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) - 27, കോൺഗ്രസ് - 25 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.

Advertisment

ഹരിയാനയിലെ 10 സീറ്റുകളിലും ഡൽഹിയിലെ ഏഴ് സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുണ്ട്, ഹരിയാനയിലും ഡൽഹിയിലും യഥാക്രമം 223, 162 പേരാണ് മത്സര രംഗത്തുള്ളത്. ഈ ഘട്ടത്തിൽ ഉത്തർപ്രദേശിലെ 14 സീറ്റുകളിൽ 162 സ്ഥാനാർത്ഥികളും, ജാർഖണ്ഡിലെ നാല് സീറ്റുകളിൽ 91 സ്ഥാനാർത്ഥികളുമുണ്ട്.

Read More

Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: