/indian-express-malayalam/media/media_files/uploads/2017/02/stalinpti6_16_2016_000124b_kuma759-2.jpg)
ഒരേസമയം തെരഞ്ഞെടുപ്പിനുള്ള പദ്ധതികളും യൂണിഫോം സിവിൽ കോഡും (യുസിസി) ഉപേക്ഷിക്കുമെന്നും പ്രകടനപത്രികയിലൂടെ ഡിഎംകെ വാഗ്ദാനം ചെയ്യുന്നു
ചെന്നൈ: സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസ വാഗ്ദാനവും തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്ക് നീറ്റ് പ്രവേശന പരീക്ഷയിൽ ഇളവും പ്രഖ്യാപിക്കുന്ന പ്രകടനപത്രികയുമായി ഡിഎംകെ. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ, പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കുമെന്നും കർഷകരുടെയും വിദ്യാർത്ഥികളുടെയും വായ്പകൾ എഴുതിത്തള്ളുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 നീക്കം ചെയ്യുമെന്നും ഒരേസമയം തെരഞ്ഞെടുപ്പിനുള്ള പദ്ധതികളും യൂണിഫോം സിവിൽ കോഡും (യുസിസി) ഉപേക്ഷിക്കുമെന്നും പ്രകടനപത്രികയിലൂടെ ഡിഎംകെ വാഗ്ദാനം ചെയ്യുന്നു.
ഡിഎംകെയുടെ പ്രകടന പത്രികയിൽ നൽകിയ മറ്റ് പ്രധാന വാഗ്ദാനങ്ങൾ നോക്കാം
*ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിലെ കർഷകരുടെ വായ്പകളും പലിശയും എഴുതിത്തള്ളൽ.
*വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ.
*എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ സ്ത്രീകൾക്കും 1,000 രൂപയുടെ പ്രതിമാസ അവകാശം.
*പെട്രോൾ, ഡീസൽ, എൽപിജി സിലിണ്ടർ വില യഥാക്രമം 75 രൂപ, 65 രൂപ, 500 രൂപ എന്നിങ്ങനെ പുനർ നിശ്ചയിക്കും.
*നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിന് ഇളവ്.
*ദേശീയപാതകളിലെ ടോൾ ബൂത്തുകൾ പൂർണമായും നീക്കം ചെയ്യും.
*ഗവർണർമാർക്ക് പകരം, ജനങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകൾ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് ഉറപ്പാക്കാൻ നിയമ ഭേദഗതികൾ വരുത്തും.
*പൗരത്വ ഭേദഗതി നിയമം (CAA-2019) റദ്ദാക്കും.
*വിഭജിക്കപ്പെട്ട ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും സംസ്ഥാന നിയമസഭയിലേക്ക് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഉടനടി നടത്തുകയും ചെയ്യും.
*ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യയുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നത് കർശനമായി തടയും.
*പുതിയ വിദ്യാഭ്യാസ നയം (NEP) 2020 പൂർണ്ണമായും നീക്കം ചെയ്യും.
*‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന പദ്ധതി ഉപേക്ഷിക്കും, ലോക്‌സഭാ സീറ്റ് വിഭജനത്തിന് 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ രീതി തുടരും.
*കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം ഒരു ജിബി ഡാറ്റയുള്ള സൗജന്യ സിം കാർഡ് ലഭിക്കും
*മുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തി സംസ്ഥാന വികസന കൗൺസിൽ രൂപീകരണം.
*ബി.ജെ.പി സർക്കാർ പിരിച്ചുവിട്ട പ്ലാനിംഗ് കമ്മീഷൻ പുനഃസ്ഥാപിച്ച്, നിലവിലെ നീതി ആയോഗിന് പകരമായി ഇന്ത്യയിലുടനീളമുള്ള സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥനകളെ അടിസ്ഥാനമാക്കി പദ്ധതികൾ തയ്യാറാക്കുകയും സ്ഥിരം ധനകാര്യ കമ്മീഷനേയും രൂപീകരിക്കും.
*ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നത് നിർത്തലാക്കും.
*സ്വകാര്യ കമ്പനികളിലോ രാഷ്ട്രീയ പാർട്ടികളിലോ ചേരുന്നതിന് മുമ്പ് വിരമിച്ച ജഡ്ജിമാർക്കും സെക്രട്ടറിമാർക്കും 2 വർഷത്തെ നിർബന്ധിത കൂളിംഗ് ഓഫ് പിരീഡ് ഏർപ്പെടുത്തും.
*ഇന്ത്യയിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴർക്ക് പൗരത്വം ഉറപ്പാക്കും.
*പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പാക്കും. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തും. കൂടാതെ, 2000 രൂപ വരെയുള്ള പലിശ രഹിത വായ്പകൾ. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ എന്നിവയും നൽകും.
Read More:
- 'പ്രധാനമന്ത്രി ഗുണ്ടാ പിരിവ് യോജന': ഇലക്ടറൽ ബോണ്ടിൽ ബിജെപിക്കെതിരെ കോൺഗ്രസ്
- ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us